Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫ്​ വിമാന നിരക്കിൽ...

ഗൾഫ്​ വിമാന നിരക്കിൽ ഇടപെടില്ല -കേന്ദ്ര സർക്കാർ

text_fields
bookmark_border
Calicut-Dubai Air India Express flight diverted to Muscat after burning smell detected in vent
cancel
Listen to this Article

ന്യൂഡൽഹി: വിമാന നിരക്ക്​ വർധനവിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഉ​​ദ്ദേശിക്കുന്നി​ല്ലെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്. രാജ്യസഭയിൽ എളമരം കരീം എം.പിയുടെ ചോദ്യത്തിന് ​മറുപടി നൽകുകയായിരുന്നു അദ്ദേഹം. ​

വ്യോമയാന മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ശേഷം വിമാന നിരക്ക്​ വിപണിക്ക്​ ​അനുസൃതമാണ്​. നിരക്ക്​ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും സർക്കാറല്ല. വിപണി നിയന്ത്രിക്കുന്ന ശക്തികളെ ആശ്രയിച്ചാണ്​ വിമാന ടിക്കറ്റ്​ നിരക്ക്.​ ആഗോള തലത്തിൽ പിന്തുടരുന്ന രീതിയാണിതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elamaram kareemflight fare
News Summary - Central government will not interfere in kerala -gulf flight fare
Next Story