'വേതനം വർധിപ്പിക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം ആശ വർക്കർമാരുടെ സമരത്തിന്റെ നേട്ടം' -അസോസിയേഷൻ
text_fieldsസെക്രേട്ടറിയറ്റിനു മുന്നിൽ ആശ വർക്കർമാരുടെ സമരം- ചിത്രങ്ങൾ: അരവിന്ദ് ലെനിൻ
തിരുവനന്തപുരം: ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് പാർലമെൻറിൽ കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ ആശ വർക്കർമാർ നടത്തിവരുന്ന സമരത്തിന്റെ നേട്ടമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ.
ലഭിക്കുന്ന ആനുകൂല്യം രാജ്യത്തെ എല്ലാ ആശ വർക്കർമാർക്കും നേട്ടമാകുമെന്നതിൽ സംഘടന അഭിമാനിക്കുന്നു. സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ശക്തമായ രാപ്പകൽ സമരത്തിന്റെ മുപ്പതാം ദിവസമാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം.
സമരത്തിന് ആധാരമായ ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടുംവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും 17ന് പ്രഖ്യാപിച്ചിരിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധം വമ്പിച്ച പങ്കാളിത്തത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ പ്രക്ഷോഭത്തിലൂടെ ദേശീയതലത്തിൽ എല്ലാ ആശമാരുടെയും ശബ്ദമായി മാറാനും ആവശ്യങ്ങളിലേക്ക് വിരൽചൂണ്ടാനും കഴിഞ്ഞതിൽ സംഘടന അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.