സ്വാതന്ത്ര്യസമര ചരിത്രം വക്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം -ടി.എന്‍. പ്രതാപന്‍ എം.പി
text_fieldsതൃശൂര്‍: സ്വാതന്ത്ര്യസമര ചരിത്രത്തെ ബോധപൂർവം വക്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 3, 4, 5 തീയതികളിലായി മലപ്പുറത്ത് സംഘടിപ്പിക്കുന്ന മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസിെൻറ സമരകേന്ദ്ര സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ തമസ്‌കരിക്കുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടന്ന അനേകായിരം സമരങ്ങളിലെ ത്യാഗോജ്ജ്വല ഓർമയാണ് 1921ലെ മലബാര്‍ സമരമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സാഹിത്യകാരൻ പി. സുരേന്ദ്രന്‍ പറഞ്ഞു.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മോയിന്‍ ഹുദവി മലയമ്മ എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മഹ്‌റൂഫ് വാഫി ആമുഖ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാർഥന നിർവഹിച്ചു. ഷഹീര്‍ ദേശമംഗലം സ്വാഗതവും അഹദ് വാഫി മതിലകം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.