ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച കേന്ദ്ര നടപടി അസഹിഷ്ണുതയെന്ന് സാംസ്കാരിക പ്രവർത്തകർ
text_fieldsതിരുവനന്തപുരം: ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി സ്വതന്ത്ര വൈജ്ഞാനിക അന്വേഷണങ്ങളോടുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണെന്ന് സാംസ്കാരിക പ്രവർത്തകർ. യു.കെയിലെ സസെക്സ് സർവകലാശാലയിലെ പ്രഫസറായ ഇദ്ദേഹം കേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനായി എത്തിച്ചേർപ്പോഴാണ് ഒരുതരത്തിലുള്ള കാരണവും ബോധിപ്പിക്കാതെ കേന്ദ്ര നിർദേശപ്രകാരം എമിഗ്രേഷൻ അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്.
പിന്നാക്ക സമുദായങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളുടെ അന്തർദേശീയ വിനിമയത്തെ തടഞ്ഞുനിർത്തുന്ന ഭരണകൂട നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി കെ. സച്ചിദാനന്ദൻ, ഡോ. പി.കെ. പോക്കർ, ഡോ. കെ.എസ്. മാധവൻ, ഡോ. ജെ. ദേവിക, പി.കെ. അബ്ദുൽ റഹിമാൻ, ഡോ. എം.എച്ച്. ഇല്യാസ്, ഡോ. ഒ.കെ. സന്തോഷ്, ഡോ. അജയ് ശേഖർ, ഡോ. ജെനി റോവീന , ഡോ. സാദിഖ് പി.കെ, രേഖരാജ്, ഡോ. ഉമർ തറമേൽ, ഡോ. സി.എ. അനസ്, ഡോ. ഷീബ കെ.എം, ഡോ. അഷ്റഫ് കടക്കൽ, ഡോ. അസീസ് തരുവണ, ഡോ. പ്രേംകുമാർ, ഡോ. നാരായണൻ, എം. ശങ്കർ, ഡോ. യാസർ അറഫാത്ത്, ഡോ. ജി. ഉഷാകുമാരി, ഷംസീർ ഇബ്രാഹിം, ഡോ. അൻസാർ അബൂബക്കർ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.