Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 12:03 AM IST Updated On
date_range 16 Aug 2018 10:30 AM ISTകാരപ്പുഴ, മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് നബാർഡ് വായ്പ ആകാം -കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: കാരപ്പുഴ, മൂവാറ്റുപുഴ ജലസേചന പദ്ധതികൾക്കുള്ള സഹായം നബാർഡ് വായ്പയായെ നൽകാൻ ആകൂവെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന ജലസേചന മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
എന്നാൽ, വായ്പയായി സഹായം ലഭ്യമാക്കാൻ ആകില്ലെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഇനിയും ഉയർത്താൻ ആകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ഈ നീക്കം കേരളത്തിന് വലിയ തിരിച്ചടിയാണ്. കാരപ്പുഴ, മൂവാറ്റുപുഴ അടക്കം നാലു ജലസേചന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാനം സ്വന്തം നിലയിൽ രൂപരേഖ തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story