കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ശബരിമലയിലേക്ക്; പ്രതിരോധം കടുപ്പിച്ച് ബി.ജെ.പി
text_fieldsപത്തനംതിട്ട: അമിത് ഷാക്ക് പുറമെ, കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഉൾപ്പെടെ പ്രമുഖർ ശബരിമലയിലേക്ക്. സംസ്ഥാന സർക്കാറിെൻറ പ്രതിരോധം എങ്ങനെയും മറികടക്കാൻ കടുത്ത നീക്കത്തിനുള്ള തയാെറടുപ്പിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സന്ദർശിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല എന്നതാണ് അവസ്ഥ. മണ്ഡലകാലത്ത് ഒാരോ ദിവസവും ഒാരോ പ്രമുഖനെ ശബരിമല മലകയറ്റാനാണ് നീക്കം. ഇവർ നടന്നുതന്നെയാകും മലകയറുക. ഇസഡ് കാറ്റഗറിയിലുള്ളവരായിരിക്കും മിക്കവരും എന്നതിനാൽ ഇവർക്ക് സുരക്ഷയൊരുക്കുകയായിരിക്കും പൊലീസിെൻറ മുഖ്യദൗത്യം.
അങ്ങനെ സ്ത്രീ പ്രവേശനത്തിനുള്ള സുരക്ഷാകവചം പൊളിക്കാനാകും. ഇത്തരത്തിൽ ശബരിമലയെ അതിസുരക്ഷാകേന്ദ്രമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനാകുമെന്നാണ് കരുതുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്രയുടെ സമാപനം ഹിന്ദുമഹാസംഗമത്തിെൻറ വിശാലവേദിയാക്കാനും തീരുമാനമുണ്ട്.
കൂടാതെ കുംഭമേള മാതൃകയിൽ ഇന്ത്യയിലെ എല്ലായിടത്തുനിന്നുമുള്ള സന്യാസിമാരുടെ മഹാസംഗമവും പമ്പയിൽ നടത്തും. ഇതോടെ ശബരിമല തീർഥാടനകാലം ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും സംഗമഭൂമിയാക്കി, ശബരിമല സ്ത്രീപ്രവേശനം അയോധ്യമോഡലിൽ രാജ്യത്തെ സുപ്രധാന വിഷയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശിവഗിരിക്ക് കോടികൾ സംഭാവനെചയ്ത് ശ്രീനാരായണീയരെ കൈയിലെടുക്കാനും തുഷാർ വെള്ളാപ്പള്ളിയെ രഥയാത്രക്ക് മുന്നിൽ നിർത്തി വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക് മറുപടി കൊടുക്കാനും ഉദ്ദേശ്യമുണ്ട്.
എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും വളൻറിയർമാരെ അണിനിരത്തി ആചാരസംരക്ഷണത്തിനായി ദൃഢപ്രതിജ്ഞ എടുക്കും. സി.പി.എമ്മിെൻറ കുടുംബസംഗമങ്ങൾക്ക് മറുപടിയായി എല്ലായിടത്തും കുടുംബസദസ്സുകളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.