കേന്ദ്ര സുരക്ഷ വേണം: സ്വപ്ന സുരേഷ് നൽകിയ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
text_fieldsഎറണാകുളം: കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ല കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. സംസ്ഥാന പൊലീസിൽ വിശ്വാസമില്ല. ഇഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ല. സ്വപ്നയുടെ ആവശ്യത്തിൽ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ സ്വപ്ന ഹർജി നൽകിയത്. എം.ആർ. അജിത്ത് കുമാർ പരാതി പിൻവലിപ്പിക്കാൻ ഏജന്‍റിനെ പോലെ പ്രവർത്തിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഇപ്പോൾ ചുറ്റുമുള്ള പൊലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിൻവലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു.
ഇതിനിടെ, സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വന്തം നിലയില്‍ സ്വപ്‍ന സുരേഷ് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചത്. ഇവർ മുഴുവൻ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.