കേന്ദ്രവിഹിതം അപര്യാപ്തമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
text_fieldsന്യൂഡല്‍ഹി: കേന്ദ്ര വിഹിതത്തിലുണ്ടായ ഗണ്യമായ കുറവ് ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി യുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കിയെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് വിളിച്ചുചേര്‍ത്ത യോഗത്തിൽ സംസ്ഥാന ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. 2012-13 വര്‍ഷം 245 കോടി രൂപ കേന്ദ്രഫണ്ടായി ലഭിച്ചിടത്ത് 2015-16ല്‍ 45 കോടി മാത്രമായി കുറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സമ്പൂര്‍ണ ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്തിെൻറ ജലവിതരണ ശൃംഖല മൂന്നിരട്ടിയായി വർധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പ്രകൃതിവിഭവങ്ങളുടെയും ജലസ്രോതസ്സുകളുടെയും സുസ്ഥിര വികസം ലക്ഷ്യമാക്കി ഹരിത കേരളമിഷന് പദ്ധതിയും കേരളം നടപ്പാക്കി വരുന്നുണ്ടെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.