കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘമെത്തി; ഇന്ന് തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം: കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ വിലയിരുത്തും.
ഡോ. രുചി ജെയിൻ, ഡോ. വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ കൊല്ലത്തും മറ്റന്നാൾ പത്തനംതിട്ടയിലും സംഘം സന്ദർശനം നടത്തും.
കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂർ സംസ്ഥാ നങ്ങളിലേക്കാണിത്.
ഇന്നലെ കേരളത്തിൽ 12,100 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 10.25 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടി.പി.ആർ 6ന് താഴെ 143, ടി.പി.ആർ 6നും 12നും ഇടയിൽ 510, ടി.പി.ആർ 12നും 18നും ഇടയിൽ 293, ടി.പി.ആർ 18ന് മുകളിൽ 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.