കോവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കേന്ദ്രസംഘത്തിെൻറ നിർദേശം
text_fieldsതിരുവനന്തപുരം: കേരളത്തിലെ കോവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കേന്ദ്രസംഘം സംസ്ഥാനത്തിന് നിർദേശം നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടി. കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്നാണ് കേന്ദ്രസംഘത്തിെൻറ വിലയിരുത്തൽ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തി. കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തിയ സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണം തീരെ കുറവായിരുന്നു. ആരോപണങ്ങൾ ഉയർന്നെങ്കിലും ശാസ്ത്രീയരീതിയാണ് നടപ്പാക്കുന്നെതന്നായിരുന്നു സംസ്ഥാന സർക്കാർ വിശദീകരണം. ഇതിനെയാണ് കേന്ദ്രസംഘം വിമർശിച്ചത്. തുടക്കത്തിൽതന്നെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയിരുന്നെങ്കിൽ രോഗബാധിതരെ കണ്ടെത്താനും രോഗവ്യാപനം കുറയ്ക്കാനും കഴിയുമായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയുടെ അഞ്ചിരട്ടിവരെ കൂടിയതെങ്ങനെയെന്നും സംഘം ചോദിച്ചു.
സമ്പർക്കരോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രസംഘം നിർദേശം നൽകി. വിവിധ ജില്ലകളിൽ സന്ദർശനം നടത്തിയശേഷമാണ് സംഘം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം 80,000 ത്തിന് മുകളിൽ എത്തിയകാര്യം ആരോഗ്യമന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകൂടി എത്തുന്ന സമയമായതിനാൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും നിയന്ത്രണം പരമാവധി കര്ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസംഘത്തിെൻറ നിർദേശങ്ങളെ പോസിറ്റിവായി കാണുന്നെന്ന് പിന്നീട് മന്ത്രി പ്രതികരിച്ചു. ഒരുമാസമായി രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്.കണ്ടെയ്ൻമെൻറ് സോണുകളുടെ പ്രവർത്തനം ഉൾപ്പെടെ സംഘം വിലയിരുത്തിയിരുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ പകുതിയോളം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.