കേന്ദ്ര സർവകലാശാല നിയമനങ്ങളിൽ അഴിമതിയെന്ന് സി.എ.ജി
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളിലും പ്രമോഷനിലും ക്രമക്കേടെന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ പരിശോധനയിൽ കണ്ടെത്തി. ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡൻറായിരുന്ന ഡോ. ജയപ്രസാദിന് പ്രഫസറായി പ്രേമാഷൻ നൽകിയതിെൻറ രേഖകൾ, മൾട്ടിപർപ്പസ് ഹാൾ നിർമാണ കണക്കുകൾ, 90പേർക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയത് സംബന്ധിച്ച രേഖകൾ തുടങ്ങിയവ സി.എ.ജി വിദഗ്ധ പരിശോധനക്ക് ഡൽഹിയിലേക്ക് കൊണ്ടുപോയി.
രണ്ടാഴ്ച മുമ്പാണ് സി.എ.ജി സർവകലാശാല നടപടിക്രമങ്ങൾ ഒാഡിറ്റിനു വിധയമാക്കിയത്. ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡൻറായിരുന്ന ജയപ്രസാദ് സർവകലാശാലയിൽ സ്കൂൾ ഓഫ് കൾചറൽ സ്റ്റഡീസ് ഡീൻ ആണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രത്യേക നോമിനിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന് നൽകിയ പ്രമോഷനിൽ ചട്ടലംഘനമുണ്ടെന്നാണ് സി.എ.ജിയുടെ പരിശോധനയിൽ കണ്ടെത്തിയത്. മുൻകാല പ്രാബല്യത്തോടെ ഇദ്ദേഹത്തിന് പ്രഫസറായി പ്രമോഷൻ നൽകിയെന്നാണ് ആരോപണം.
പഠനാർഹമായ വിഷയങ്ങൾ വിദഗ്ധരുടെ പരിശോധനയോടെ പ്രസിദ്ധീകരിക്കപ്പെടുന്ന പീയർ റിവ്യൂഡ് ജേണലുകളിൽ ജയപ്രസാദിെൻറ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം. ശാസ്ത്ര വകുപ്പിൽ അസി. പ്രഫസറാകാൻ മാത്രം യോഗ്യതയുള്ള അധ്യാപകനെ അസോസിയറ്റ് പ്രഫസറായി നിയമിച്ചത് റദ്ദാക്കി. പിരിഞ്ഞുേപാകാൻ ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്.
മൾട്ടി പർപ്പസ് ഹാൾ പണിതത് 2.65 കോടി രൂപ ചെലവിലാണ്. എന്നാൽ, സാമഗ്രികൾ ഗുണനിലവാരമില്ലാത്തതാണെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. സർവകലാശാലക്ക് ബാധ്യത വരുത്തിയ 90 നിയമനങ്ങളും സി.എ.ജി പരിശോധിച്ചു. ജാൻസി ജയിംസ് വൈസ് ചാൻസലർ ആയ കാലം മുതലുള്ളതാണ് നിയമനം. സി.എ.ജി രണ്ടാഴ്ച മുമ്പാണ് സർവകലാശാലയിൽ പരിശോധന നടത്തിയതെന്നും റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും രജിസ്ട്രാർ എം. രാധാകൃഷ്ണൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.