കേന്ദ്ര സർവകലാശാലയിൽ ചട്ടവിരുദ്ധ നിയമനത്തിന് നീക്കം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിവിധ അധ്യാപക തസ്തികകളിലേക്ക് കാലാവധി കഴ ിഞ്ഞ കാവൽ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ നിയമനത്തിന് നടപടി തുടങ്ങി. 25ഓളം പ്രഫസർ, അ സോ., അസി. പ്രഫസർ തസ്തികകളിലേക്കാണ് നിയമന നീക്കം. കന്നട, കോമേഴ്സ്, ഇംഗ്ലീഷ്, മല യാളം വിഷയങ്ങളിലെ നിയമനത്തിനാണ് ജനുവരി 13 മുതൽ സ്ക്രീനിങ് നടപടികൾ ആരംഭിച്ച ത്.
ആഗസ്റ്റ് ആറിന് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ജി. ഗോപകുമാറിെൻറ കാലാവധി കഴിഞ്ഞു. കാവൽ വി.സിയെന്ന പരിഗണനയിലാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്. ജനുവരി 20ന് വി.സി സ്ഥാനത്തേക്കുള്ള പുതിയ പട്ടിക രാഷ്ട്രപതിക്ക് സമർപ്പിക്കും. അതിനുമുമ്പ് നിയമനം നടത്താനാണ് നീക്കം.
മുൻ വൈസ് ചാൻസലർ ജാൻസി ജയിംസ് പടിയിറങ്ങാനിരിക്കെ ഇറക്കിയ അധ്യാപക നിയമന വിജ്ഞാപനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഗോപകുമാർ റദ്ദാക്കുകയും പുതിയത് ഇറക്കുകയും ചെയ്തിരുന്നു. അതേ െതറ്റാണ് ഇേപ്പാൾ പടിയിറങ്ങുന്ന വൈസ് ചാൻസലർ ആവർത്തിക്കുന്നതെന്നാണ് ആക്ഷേപം.
ഗോപകുമാർ ചുമതലയേറ്റ ശേഷമുള്ള വിജഞാപനത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ നിയമനങ്ങളിൽ ക്രമേക്കടുണ്ടെന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ലോക്കൽ ഒാഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. അസോ. പ്രഫസർമാരായ ഡോ. പത്മേഷ് പിള്ള, ഡോ. അളഗു മാണിക്യവേലു, ഡോ. കെ. ജയപ്രസാദ്, ഡോ. കെ.സി. ബൈജു, ഡോ. അശ്വനി നായർ എന്നിവർ 2015ലെ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ നിയമിക്കെപ്പട്ടവരാണ്. ഇതിൽ രണ്ടെണ്ണം ബന്ധു നിയമനങ്ങളാണെന്ന ആരോപണവുമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.