കേന്ദ്ര സർവകലാശാല മുൻ പി.വി.സിയെ സ്ഥലംമാറ്റിയ നടപടിക്ക് സ്റ്റേ
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ പി.വി.സിയും ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ പ്രഫസറുമായ ഡോ. കെ. ജയപ്രസാദിനെ കേന്ദ്ര സർവകലാശാല തിരുവനന്തപുരം കാപിറ്റൽ സെൻററിലേക്ക് മാറ്റിയ നടപടിയാണ് കോടതി താൽക്കാലികമായി തടഞ്ഞത്.
സീനിയർ പ്രഫസറായ ജയപ്രസാദിനെ പ്രസ്തുത പദവി ഇല്ലാത്ത കാപിറ്റൽ സെൻററിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമാണെന്ന് ഇദ്ദേഹത്തിനായി ഹാജരായ എൽവിൻ പീറ്റർ വാദിച്ചു. അതേസമയം സർവകലാശാല അഭിഭാഷകെൻറ ഭാഗത്തുനിന്നും വി.സിയുടെ സ്ഥലംമാറ്റ ഉത്തരവിനെ സാധൂകരിക്കുന്ന വാദങ്ങൾ ഉണ്ടായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
വി.സി സ്ഥാനത്തുനിന്ന് മാറ്റിയ ശേഷവും, സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ അനാശാസ്യ ഇടപെടലുകൾ നടത്തുന്നുവെന്നതിനെ തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് പുതിയ വി.സി നടത്തിയതെന്ന് പറയപ്പെടുന്നു. ഇതിനെതിരെ ജയപ്രസാദ് മുൻകൈ എടുത്ത് രൂപവത്കരിച്ചതായി പറയുന്ന അധ്യപക സംഘടന രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.