രാജ്യദ്രോഹ ആരോപണം: അവല രാമു പുറത്തു തന്നെ
text_fieldsകാസർകോട്: പുൽവാമ സംഭവത്തിൽ ഫേസ്ബുക് പോസ്റ്റിട്ടതിന് കേന്ദ്ര സർവകലാശാല സസ്പെൻഡ്ചെയ്ത വിദ്യാർഥി ഇപ്പോഴും പുറത്ത്. കേസ് പൊലീസ് അവസാനിപ്പിച്ചുവെങ്ക ിലും കേന്ദ്ര സർവകലാശാല ഇൻറർനാഷനൽ റിലേഷൻസിലെ രണ്ടാംവർഷ വിദ്യാർഥിയായിരുന്ന അവല രാമുവിനെതിരെയെടുത്ത നടപടിയുടെ മേൽ ഒരു വിശദീകരണവും സർവകലാശാല നൽകുന്നി ല്ല. ഫേസ്ബുക് പോസ്റ്റിനെതിരെ ബി.ജെ.പി ഉദുമ മണ്ഡലം സെക്രട്ടറിയാണ് ബേക്കൽ പൊലീ സിൽ പരാതി നൽകിയത്. പരാതിക്ക് പിന്നിൽ സർവകലാശാലക്കകത്തുനിന്നുള്ളവരാണെന്ന ആരോപണം ഉയർന്നിരുന്നു.
ഹൈദരാബാദ് നെല്ലൂർ കൊതുരു പെന്നാപുഡി സ്വദേശി അവല രാമുവിനെതിരെ ബേക്കൽ പൊലീസ് െഎ.പി.സി 124 എ പ്രകാരം കേസെടുത്തതിനു പിന്നാലെയാണ് പുൽവാമയിൽ കൊല്ലപ്പെട്ട പട്ടാളക്കാരെ പരിഹസിച്ചതിനെതിരെ കേസുണ്ടെന്ന കാരണം കാണിച്ച് സർവകലാശാല സസ്പെൻഡ് ചെയ്തത്. അവല രാമു ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടി. അതിനിടെ, ആരോപണം നിലനിൽക്കുന്നതല്ലാത്തതിനാൽ ബേക്കൽ പൊലീസ് കേസ് അവസാനിപ്പിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ പഠിച്ചിറങ്ങി വിവിധ മേഖലകളിലേക്ക് പോയപ്പോഴും രാമു ‘രാജ്യദ്രോഹ’ത്തിൽ കുടുങ്ങി.
2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ 49 സി.ആർ.പി.എഫ് ജവാന്മാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 18ന് രാമുവിനെതിരെ പൊലീസ് കേസെടുത്തു. ഫെബ്രുവരി 20ന് സർവകലാശാല സസ്പെൻഡ് ചെയ്തു. കേന്ദ്ര
സർവകലാശാല ചട്ടമനുസരിച്ച് അന്വേഷണ സമിതി തെളിവെടുത്ത് റിപ്പോർട്ട് നൽകണം. രാമുവിെൻറ കാര്യത്തിൽ തെളിവെടുത്തുവെങ്കിലും റിപ്പോർട്ട് നൽകിയില്ല. തനിക്കെതിരെയുള്ള നടപടി അവസാനിപ്പിക്കുന്നതിനും സസ്പെൻഷൻ അന്വേഷിക്കാൻ കമ്മിറ്റിയുണ്ടാക്കാത്തതിനെതിരെയും കോടതിയെ സമീപിച്ചു. ഹൈകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതനുസരിച്ച് ജൂലൈ മൂന്നിന് അവല രാമുവിനെ അധികൃതർ ഹിയറിങ്ങിന് വിളിച്ചു. എന്നാൽ, തുടർനടപടിയുണ്ടായില്ല.
2019 ഏപ്രിലില് കോഴ്സ് അവസാനിക്കാനിരിക്കെ, ഒരു പ്രോജക്ട് റിപ്പോർട്ടും രണ്ടു പരീക്ഷകളും എഴുതാൻ ബാക്കിയിരിക്കെയാണ് രാമുവിനെ സസ്പെൻഡ് ചെയ്യുന്നത്. സർവകലാശാല കൃത്യനിർവഹണം നടത്തുന്നില്ല, അവർ നടപടി നീട്ടിക്കൊണ്ടുപോവുകയാണ്. ഇത് ബോധപൂർവമാണ്. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അവല രാമു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.