കേന്ദ്ര സർവകലാശാല അധ്യാപകനെ പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: കാസർകോട് കേന്ദ്ര സർവകലാശാല ഹിന്ദി അധ്യാപകൻ ഡോ. സി.പി. വിജയകുമാരനെ വിദ്യാർഥിനികളുടെ പീഡനപരാതിയിൽ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കി. നി യമവിരുദ്ധമായ നടപടിയിലൂടെയാണ് അധ്യാപകനെ പിരിച്ചുവിട്ടതെന്ന് ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. പിരിച്ചുവിട്ടത് ശരിെവച്ച കേരള ഹൈകോടതി സിംഗിൾ ബെഞ്ചിെൻറയും ഡിവിഷൻ ബെഞ്ചിെൻറയും വിധി റദ്ദാക്കി.
ഇത്തരമൊരു പരാതി ലഭിച്ചാൽ നടത്തേണ്ട ആഭ്യന്തര അന്വേഷണം സർവകലാശാല നടത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അധ്യാപകന് പിരിച്ചുവിട്ട കാലത്തെ ആനുകൂല്യങ്ങൾ സംബന്ധിച്ച് സർവകലാശാലക്ക് തീരുമാനിക്കാം. ഹരജിക്കാരനുവേണ്ടി അഭിഭാഷകരായ പി. ബസന്തും രശ്മിത രാമചന്ദ്രനും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.