കേന്ദ്ര സർവകലാശാല: സംസ്ഥാനസർക്കാറുമായി ചർച്ച നടത്തി
text_fieldsപെരിയ (കാസർകോട്): കേന്ദ്ര സർവകലാശാലയിൽ നടന്നുവരുന്ന പ്രശ്നങ്ങൾ വിദ്യാർഥി സംഘടനാപ്രതിനിധികൾ തിരുവനന്തപുരത്ത് സർക്കാർ പ്രതിനിധിയുമായി ചർച്ചനടത്തി. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായാണ് സംഘടനാനേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ആവശ്യമെന്നുകണ്ടാൽ മുഖ്യമന്ത്രി വൈസ് ചാൻസലറോട് സംസാരിക്കുമെന്ന് എം.വി. ജയരാജൻ അറിയിച്ചു.
സർവകലാശാല കാമ്പസിൽ മുടങ്ങിയ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കണമെന്ന് വിവിധ വിദ്യാർഥി സംഘടനാനേതാക്കൾ അഭ്യർഥിച്ചു. വെള്ളിയാഴ്ച വൈസ് ചാൻസലർക്ക് നൽകിയ നിവേദനത്തിലും പഠിപ്പുമുടക്കിയുള്ള സമരമാർഗങ്ങളോടുള്ള വിയോജിപ്പ് അവർ വ്യക്തമാക്കിയിരുന്നു. അധ്യയനം ആരംഭിക്കുകയാണെങ്കിൽ ക്ലാസ് ബഹിഷ്കരിച്ചുകൊണ്ടുള്ള സമരരീതിയിൽനിന്ന് വിട്ടുനിൽക്കുമെന്നും സംഘടനകൾ വ്യക്തമാക്കി.
ശനിയും ഞായറും കാമ്പസിന് അവധിയായതിനാൽ ഇനി തിങ്കളാഴ്ച മാത്രമേ വിദ്യാർഥിസമരത്തെ സർവകലാശാല അധികൃതർ എതുരീതിയിലാവും പ്രതിരോധിക്കുക എന്ന് വ്യക്തമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.