കേന്ദ്ര സർവകലാശാലയിലും നഷ്ടക്കഥ
text_fieldsകാസർകോട്: കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയശേഷം നടത്തിയ 90 കരാർ നിയമനങ്ങൾക്കുശേഷം കേന്ദ്ര സർവകലാശാല സാമ്പത്തികനഷ്ടത്തിൽ. അധികമായി നിയമിച്ച 90 ജീവനക്കാരെ പിരിച്ചുവിടണമെന്ന് കേന്ദ്ര സർവകലാശാലയെ നിയന്ത്രിക്കുന്ന കേന്ദ്ര മാനവശേഷി മന്ത്രാലയം വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ബിരുദാനന്തര ബിരുദ സീറ്റ് വർധനയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അധ്യാപകയോഗത്തിലാണ് വൈസ് ചാൻസലർ ജി. ഗോപകുമാർ ഇക്കാര്യം തുറന്നടിച്ചത്. ആരെ പിരിച്ചുവിടണമെന്ന തർക്കത്തിലാണ് വൈസ് ചാൻസലറും ആർ.എസ്.എസ് നിയന്ത്രിക്കുന്ന ഭരണവിഭാഗവും. കേന്ദ്രത്തിൽ യു.പി.എ ഭരിക്കുന്നകാലത്ത് നിയമിക്കപ്പെട്ട ചിലരെ പുതിയ ഭരണവിഭാഗം പിരിച്ചുവിട്ടിരുന്നു.
ഇവർ ഹൈകോടതിയെ സമീപിച്ചതോടെ അനുകൂല തീരുമാനമാണുണ്ടായത്. ഏറ്റവും ഒടുവിൽ ആർ.എസ്.എസ് സമ്മർദത്തിൽ നിയമിച്ചവരെ പിരിച്ചുവിടാൻ വി.സി നിർേദശം െവച്ചുവെങ്കിലും ഭരണവിഭാഗം തയാറായില്ല. 90 ജീവനക്കാർക്ക് ശമ്പളയിനത്തിൽ കഴിഞ്ഞ വർഷം നൽകിയ അഞ്ചുകോടിയോളമാണ് കേന്ദ്ര സർവകലാശാലയെ സാമ്പത്തികനഷ്ടത്തിലേക്ക് എത്തിച്ചത്.
എല്ലാനിയമനങ്ങളും യു.ജി.സി, എം.എച്ച്.ആർ.ഡി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇങ്ങനെ നടത്തുന്ന നിയമനങ്ങൾക്കുള്ള ശമ്പളം നൽകാൻ സർവകലാശാല സ്വയം ഫണ്ട് കണ്ടെത്തണം. അതിനു പുറേമ 3.5 കോടി രൂപയുടെ മൾട്ടി പർപസ്ഹാൾ നിർമിച്ചതിലും അഴിമതിയുണ്ടെന്ന സർവകലാശാല ചീഫ് വിജിലൻസ് ഒാഫിസറുടെ റിപ്പോർട്ട് കേന്ദ്ര വിജലൻസ് ഒാഫിസർ അന്വേഷിക്കുന്നുണ്ട്.
ഇപ്പോൾ സർവകലാശാലയിൽ നടക്കുന്ന വിദ്യാർഥിസമരത്തിെൻറ മൂലകാരണം സാമ്പത്തികപ്രതിസന്ധിയാണ്.50 ശതമാനം പി.ജി സീറ്റ് വർധിപ്പിച്ചെങ്കിലും ആനുപാതികമായ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ല. വർധിച്ച പി.ജി സീറ്റിെൻറ പേരിൽ കൂടുതൽ പ്രവർത്തനമൂലധനം കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ വി.സി ഇപ്പോൾ ഡൽഹിയിൽ കേന്ദ്ര മാനവശേഷി മന്ത്രിയുമായി ചർച്ച നടത്തുകയാണ്. ആർ.എസ്.എസ് നിർേദശപ്രകാരം നിയമിച്ചവരെ പിരിച്ചുവിടാൻ അവരും കോൺഗ്രസ് നിയമിച്ചവരെ പിരിച്ചുവിടാൻ കോടതിയും അനുവദിക്കാത്ത വിഷമവൃത്തത്തിലാണ് വൈസ് ചാൻസലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.