മുല്ലപ്പെരിയാൻ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല കമീഷൻ
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയവും ഭൂചലനവും അതിജീവിക്കാൻ ശേഷിയുണ്ടെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര ജല കമീഷൻ. മുല്ലപ്പെരിയാർ അണക്കെട്ടിെൻറ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപവത്കരിച്ചതിനെതിരെയുള്ള ഹരജി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് ജല കമീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.
അണക്കെട്ടിെൻറ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപവത്കരിച്ചത് ഏകപക്ഷീയമായോ നിയമവിരുദ്ധമായോ അല്ല. വിശദമായ പരിശോധനകൾക്കു ശേഷമാണ് ഉന്നതാധികാര സമിതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബെഞ്ച് രൂപവത്കരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസി മോൾ ജോസ് എന്നിവരാണ് ഹരജി നൽകിയത്.
2014ലെ ഭരണഘടനാ ബെഞ്ചിെൻറ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂൾ കെർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെേൻറഷൻ സ്കീം എന്നിവ തയാറാക്കുകയും അത് നടപ്പാക്കുകയും ചെയ്യേണ്ടത് മേൽനോട്ട സമിതിയാണ്. എന്നാൽ, സമിതി ഇത് ചെയ്യുന്നില്ലെന്നും കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.