കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു; നാലു ശതമാനമാണ് വർധന, റെയിൽവേയിൽ ദീപാവലി ബോണസ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) നാലുശതമാനം വർധിപ്പിച്ച് 46 ശതമാനമാക്കി. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ഡി.എ അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
48.67 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പുതുക്കിയ തുക ലഭിക്കുമെന്ന് മന്ത്രി അനുരാഗ് താക്കൂർ വിശദീകരിച്ചു. ഏഴാം ശമ്പള കമീഷൻ ശിപാർശ പ്രകാരമാണ് ഡി.എ പുതുക്കിയത്.
2023 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർദ്ധനവ് നടപ്പാക്കുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (എഐസിപിഐ) നിർണയിച്ചാണ് ഡിഎ വർദ്ധിപ്പിച്ചത്.
ദീപാവലി പ്രമാണിച്ച്, ഗെസറ്റഡ് വിഭാഗത്തിൽപെടാത്ത എല്ലാ റെയിൽവേ ജീവനക്കാർക്കും 78 ദിവസത്തെ വേതനം ഉൽപാദനക്ഷമത ബോണസായി നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 11.07 ലക്ഷം ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, ടെക്നിക്കൽ ഹെൽപർ, ടെക്നീഷ്യൻ, സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ പദവികളിലുള്ളവർക്ക് ബോണസ് ലഭിക്കും. ആർ.പി.എഫ്, ആർ.പി.എസ്.എഫുകാർക്ക് ബോണസിന് അർഹതയില്ല. ബോണസിന് 1969 കോടി രൂപ ചെലവുവരുമെന്ന് താക്കൂർ പറഞ്ഞു.
2021 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തവർക്ക് ബോണസിന് അർഹതയുണ്ടാകും. പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവൻസാണ് ഡിയർനസ് അലവൻസ് (ഡിഎ). ഡിയർനെസ് റിലീഫ് (ഡിആർ) സമാന സ്വഭാവമുള്ളതും കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് പ്രയോജനപ്പെടുന്നതുമാണ്.
പണപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രതിമാസ ശമ്പളത്തിെൻറയും പെൻഷൻ സമ്പത്തിെൻറയും കുറഞ്ഞുവരുന്ന വാങ്ങൽ ശേഷിയെ ചെറുക്കുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും സർക്കാർ ഡിഎ/ഡിആർ നിരക്ക് പതിവായി പരിഷ്കരിക്കാറുണ്ട്. 2023 മാർച്ച് 24-നാണ് ഡിഎയിൽ അവസാനമായി പരിഷ്ക്കരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.