കൂടുതൽ െട്രയിനുകൾ: സംസ്ഥാന സർക്കാർ അനുമതി കാത്ത് റെയിൽവേ
text_fieldsപാലക്കാട്: കേരളത്തിലേക്ക് കൂടുതൽ െട്രയിൻ സർവിസുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ അനുമതി കാത്ത് റെയിൽവേ. ട്രെയിനോടിക്കാൻ അനുവാദം
ചോദിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരണമുണ്ടായിട്ടില്ല.
ലോക്ഡൗണിലെ നാലാംഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഇളവുകളുടെ പശ്ചാത്തലത്തിൽ തമിഴ്നാടും കർണാടകയും കൂടുതൽ സർവിസുകൾക്ക് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. കർണാടകയിൽ ശനിയാഴ്ച മുതൽ കൂടുതൽ ട്രെയിനുകൾ ഒാടിത്തുടങ്ങി. മംഗളൂരു-ബംഗളൂരു റൂട്ടിൽ ആഴ്്ചയിൽ എല്ലാ ദിവസവും അഞ്ച് വീതം ട്രെയിനുണ്ട്. തമിഴ്നാട്ടിൽ വിവിധ സ്ഥലങ്ങളിൽനിന്ന് പത്ത് സർവിസുകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.
കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ പകലും രാത്രിയുമായി മൂന്ന് െട്രയിനുകളോടും. കോയമ്പത്തൂർ-മൈലാടുതുറൈ, ചെന്നൈ-കാരക്കുടി, ചെന്നൈ-മധുര, ചെന്നൈ-തൂത്തുകുടി റൂട്ടുകളിലും പുതിയ സർവിസുണ്ട്. നിലവിൽ കേരളത്തിലൂടെ ഏഴ് വണ്ടികളേയുള്ളൂ. രണ്ട് ജനശതാബ്ദികൾ, മംഗള, നേത്രാവതി, തുരന്തോ, രാജധാനി, വേണാട് എന്നിവയാണിത്. വേണാട് എക്സ്പ്രസ് ഇപ്പോൾ എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ മാത്രമേയുള്ളൂ. കൊങ്കൺ റൂട്ടിലെ മണ്ണിടിച്ചിൽ കാരണം രാജധാനിയും നേത്രാവതിയും സെപ്റ്റംബർ 15 വരെ റദ്ദാക്കിയിട്ടുണ്ട്. ഡൽഹിയിലേക്കുള്ള മംഗള എക്സ്പ്രസ്, ഗോവ-പുണെ വഴിയാണ് ഒാടുന്നത്. തുരന്തോ പ്രതിവാര ട്രെയിൻ പാലക്കാട് വഴിയും.
നിലവിലോടുന്ന ദീർഘദൂര െട്രയിനുകളിൽ യാത്രക്കാർ കുറവാണ്. കൂടുതൽ സർവിസുകൾ വരുേമ്പാൾ മാത്രമേ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാവൂ എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഷൊർണൂർ-നിലമ്പൂർ, പാലക്കാട്-പൊള്ളാച്ചി റൂട്ടുകളിലും ഇപ്പോൾ ട്രെയിനുകളില്ല. കോയമ്പത്തൂർ-മംഗളൂരു ഇൻറർസിറ്റി ആരംഭിച്ചാൽ കാസർകോട്-പാലക്കാട് റൂട്ടിലെ യാത്രക്കാർക്ക് പ്രയോജനകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.