Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രം മൗനം പാലിക്കുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രം മൗനം പാലിക്കുന്നു -മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ ലോ​ക​മാ​കെ ഇ​ടി​യു​മ്പോ​ൾ കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് തി​രു​ത്താ​ൻ കേ​ന്ദ്രം ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ ക്രി​സ്ത്യാ​നി​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ടാ​നും അ​ക്ര​മി​ക​ൾ​ക്കെ​തി​രെ കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന​തും അ​ശാ​ന്തി വ​ള​ർ​ത്തു​ന്ന​തു​മാ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പി​ന്തി​രി​യ​ണം. മ​ണി​പ്പൂ​രി​ൽ ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​യി​ട്ടു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ഇ​നി​യും ത​യാ​റാ​കാ​ത്ത​ത്​ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanReligious minorities
News Summary - Centre remains silent on attacks on religious minorities - CM
Next Story