മന്ത്രി മുരളീധരെൻറ പ്രോട്ടോകോൾ ലംഘനം; ഇന്ത്യൻ എംബസിയിൽനിന്ന് കേന്ദ്രം വിശദീകരണം തേടി
text_fieldsദുബൈ: അബൂദബിയിലെ പരിപാടിയിൽ പങ്കെടുക്കവെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ചെന്ന പരാതിയിൽ യു.എ.ഇ ഇന്ത്യൻ എംബസിയിൽനിന്ന് കേന്ദ്രസർക്കാർ വിശദീകരണം തേടി. വിദേശകാര്യ ജോയൻറ് സെക്രട്ടറി ആദർശ് സ്വയ്കയാണ് അബൂദബിയിലെ എംബസിയിലേക്ക് കത്തയച്ചത്.
2019 നവംബറിൽ അബൂദബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിലാണ് പി.ആർ സ്ഥാപന മാനേജറായ സ്മിത മേനോൻ പങ്കെടുത്തത്. ഈ വിവരം എംബസിക്ക് അറിയില്ലെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. എംബസിയുടെ പ്രതിനിധി സംഘത്തിൽ സ്മിതയുടെ പേരുണ്ടായിരുന്നില്ലെന്നും അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ അവസാന ദിനം മാത്രമാണ് സ്മിത മേനോൻ പങ്കെടുത്തതെന്ന് സൂചനയുണ്ട്. ഈ ദിവസമായിരുന്നു മുരളീധരനും പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.