രാജ്യതലസ്ഥാനത്തിന് മേൽ നിയന്ത്രണം വേണമെന്ന് കേന്ദ്രം; എതിർത്ത് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥനത്തിന് മേൽ നിയന്ത്രണം വേണമെന്ന് കേന്ദ്രസർക്കാർ. ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പോസ്റ്റിങ്ങും സ്ഥലംമാറ്റവും തങ്ങളുടെ നിയന്ത്രണത്തിൽ വേണമെന്നാണ് കേന്ദ്രസർക്കാറിന്‍റെ വാദം. എന്നാൽ എതിർത്തുകൊണ്ട് ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി രംഗത്തെത്തി.
ഇന്ത്യയുടെ മുഖമാണ് ഡൽഹി. ലോകം ഡൽഹിയിലൂടെയാണ് ഇന്ത്യയെ നോക്കികാണുന്നത്. രാജ്യതലസ്ഥാനമായതിനാൽ തന്നെ ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലമാറ്റങ്ങളും തങ്ങളുടെ അധീനതയിലായിരിക്കണമെന്നാണ് കേന്ദ്രസർക്കാറിന്‍റെ വാദം. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ സുപ്രീംകോടതിയിൽ നടക്കുകയാണ്.
കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് കൈമാറണമെന്നാണ് കേന്ദ്രസർക്കാറിന്‍റെ വാദം. എന്നാൽ അതിന്‍റെ ആവശ്യമില്ലെന്ന് ഡൽഹി സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ നിഷ്പ്രഭമാക്കിക്കൊണ്ട് ലഫ്റ്റനന്‍റ് ഗവർണറിലൂടെ അധികാരം പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാറെന്ന് ഡൽഹി ആം ആദ്മി സർക്കാർ നാളുകളായി വിമർശനം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.