മലബാർ സമരത്തിന് ഒരു നൂറ്റാണ്ട്: ചരിത്ര സെമിനാർ
text_fieldsമലപ്പുറം: െഎ.പി.എച്ചിെൻറ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 'മലബാർ സമരത്തിന് ഒരു നൂറ്റാണ്ട്' എന്ന തലക്കെട്ടിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന സെമിനാർ കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ഡോ. െക.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.
മലബാർ സമരം സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടം മാത്രമല്ലെന്നും വിദേശ രാജ്യങ്ങളിലേക്ക് പടർന്ന മുസ്ലിംകളുടെ വൈജ്ഞാനിക പാരമ്പര്യത്തിെൻറ തുടർച്ചയാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മലബാർ സമരത്തെക്കുറിച്ച് ജന്മിത്വ വിരുദ്ധ കാർഷിക സമരം, ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായ പ്രക്ഷോഭം, കീഴാള സമൂഹം അവരുടെ സ്വത്വം കണ്ടെടുത്ത പോരാട്ടം, മതപരിവർത്തനത്തിന് വേണ്ടിയുളള സമരം എന്നിങ്ങനെ നാല് വീക്ഷണങ്ങളാണ് നിലനിൽക്കുന്നത്. മലബാർ സമരത്തെ സംബന്ധിച്ച പഠനങ്ങൾക്ക് വേഗം കൂടിയത് 70കളിലാണെന്നും സെമിനാർ വിലയിരുത്തി.
വാരിയൻകുന്നത്ത് കിൻഡ്ൽ എഡിഷൻ പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡൻറ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. പ്രഫ. എം.ടി. അൻസാരി (ഹൈദരാബാദ് സർവകലാശാല), ഡോ. ഹിക്മത്തുല്ല, ഇ.എസ്.എം. അസ്ലം (ന്യൂ കോളജ്, ചെന്നൈ), മാധ്യമം സീനിയർ സബ് എഡിറ്റർ സമീൽ ഇല്ലിക്കൽ, ഇസ്ലാമിക വിജ്ഞാന കോശം അസി. എഡിറ്റർ ശിഹാബുദ്ദീൻ ആരാമ്പ്രം, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.