സെറിബ്രൽ പാൾസി ബാധിതയെ ക്ലാസിൽ പൂട്ടിയിട്ട സംഭവം ഗൗരവതരം, അന്വേഷിക്കും -മന്ത്രി
text_fieldsഅന്തിക്കാട് (തൃശൂർ): പെരിങ്ങോട്ടുകരയിൽ സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ചെമ്മാപ്പിള്ളി സെറാഫിക് കോൺവന്റ് ഗേൾസ് ഹൈസ്കൂളിന്റെ ഒന്നാം നിലയിലെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം ഗൗരവതരവും അപലപനീയവുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തക്കുറിപ്പിൽ അറിയിച്ചു.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്കും ജില്ല സാമൂഹികനീതി ഓഫിസർക്കും മന്ത്രി നിർദേശം നൽകി.
കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം മാധ്യമം വെള്ളിയാഴ്ച വാർത്ത നൽകിയിരുന്നു. കുട്ടിയുടെ പിതാവ് നായരുപറമ്പിൽ ഉണ്ണികൃഷ്ണൻ ജില്ല സാമൂഹിക നീതി വകുപ്പിനും ജില്ല വിദ്യാഭ്യാസ ഓഫിസർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ജില്ല വിദ്യാഭ്യാസ ഓഫിസർ വെള്ളിയാഴ്ച എത്തിയിരുന്നു. ക്ലാസ് ടീച്ചർക്കെതിരെയായിരുന്നു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.