മഴയിൽ നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കാൻ നടപടി
text_fieldsകോട്ടയം: കനത്ത മഴയിൽ വീടുകളില്‍ വെള്ളം കയറി രേഖകളും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം ഉറപ്പുവരുത്താൻ കലക്ടർമാർക്ക് സർക്കാർ നിർദേശം. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നൂറുകണക്കിന് പേരാണ് രേഖകൾ നഷ്ടെപ്പട്ടതിനെ തുടർന്ന് കലക്ടറേറ്റുകളിലേക്ക് ഒഴുകുന്നത്. മഴവെള്ളം ഇരച്ചുകയറിയും മടവീണും ഒന്നും എടുക്കാനാവാതെ ഒാടി രക്ഷപ്പെട്ടവരാണ് ഭൂരിപക്ഷവും.
കുട്ടനാട്ടിൽ മടവീണ് നിരവധി വീട് തകർന്നിട്ടുണ്ട്. പാസ്പോർട്ട്, റേഷൻ കാർഡ്, എ.ടി.എം കാർഡുകൾ, റവന്യൂ രേഖകൾ, ആധാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവക്ക് പുറമെ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും നഷ്ടപ്പെട്ടവരുമുണ്ട്. അടിയന്തരാവശ്യമുള്ള എല്ലാ രേഖകളും ഉടൻ ലഭ്യമാക്കും. ഇതിന് റവന്യൂ വകുപ്പും നിർദേശം നൽകി. റേഷൻ കാർഡ് വേഗത്തിൽ നൽകുമെന്ന് കലക്ടർമാർ അറിയിച്ചു. ആധാർ കാർഡും നൽകും. മറ്റ് രേഖകൾ ലഭ്യമാക്കാൻ എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും കലക്ടർമാർ പറഞ്ഞു.
പാഠപുസ്തകവും മറ്റും നഷ്ടപ്പെട്ടവർക്കും ഉടൻ പുതിയത് ലഭ്യമാക്കും. വസ്ത്രവും പണവും നഷ്ടപ്പെട്ടവരാണ് നിരവധി. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്. സർക്കാർ ഒാഫിസുകളിൽ നടപടി വൈകില്ലെന്നും കലക്ടർമാർ അറിയിച്ചു. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാത്രമേ സർക്കാർ സഹായം ലഭിക്കൂവെന്ന് അധികൃതർ അറിയിച്ചത് പലെരയും പ്രതികൂലമായി ബാധിക്കും. നിരവധിപേർ ബന്ധുവീടുകളിലും മറ്റുമാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.