വാക്സിനെടുത്തില്ലെങ്കിലും കിട്ടും സർട്ടിഫിക്കറ്റ്
text_fieldsതിരുവനന്തപുരം: രജിസ്റ്റർ െചയ്തവരിൽ വാക്സിൻ സ്വീകരിക്കാത്തവർക്കും സർട്ടിഫിക്കറ്റ് നൽകൽ വ്യാപകം. വാക്സിൻ സ്വീകരിച്ച തീയതിയും സമയവും കുത്തിവെപ്പ് നൽകിയ ആരോഗ്യപ്രവർത്തകയുെട പേരും ഉള്ളടക്കം ചെയ്ത സർട്ടിഫിക്കറ്റുകളാണ് േകാവിൻ പോർട്ടലിൽനിന്ന് െമാബൈൽ ഫോണിലേക്ക് നൽകുന്നത്.
പോർട്ടലിലെ സാേങ്കതിക പ്രശ്നമാകാം വീഴ്ചയുണ്ടാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. എന്നാൽ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതിൽ വ്യക്തതയില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പോർട്ടലിൽ ക്രമീകരണമേർപ്പെടുത്തേണ്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആദ്യ ഡോസ് സ്വീകരിച്ചുവെന്നത് രേഖാമൂലം സാക്ഷ്യപ്പെടുത്തുന്നതിനൊപ്പം രണ്ടാം ഡോസിെൻറ സമയം കൂടി നിശ്ചയിച്ചാണ് സർട്ടിഫിക്കറ്റ് എത്തുന്നത്. തിരിച്ചറിയൽ രേഖ അടിസ്ഥാനപ്പെടുത്തിയാണ് രജിസ്ട്രേഷനെന്നതിനാൽ തെറ്റായ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് ആദ്യ ഡോസ് വാക്സിൻ കിട്ടാത്ത സ്ഥിതിയുണ്ടാവും.
ആദ്യ ഡോസ് എടുക്കാതെ രണ്ടാം ഡോസ് സ്വീകരിച്ചാൽ ആരോഗ്യപ്രശ്നമുണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്. ആദ്യ വാക്സിൻ എങ്ങനെ സ്വീകരിക്കുമെന്നതിലും അവ്യക്തയുണ്ട്.
വാക്സിൻ കേന്ദ്രം െതരഞ്ഞെടുത്ത് സമയം ബുക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നീടത് നീക്കം ചെയ്യാനുള്ള സൗകര്യം പോർട്ടലിലില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാൽ വാക്സിൻ സ്വീകരിക്കാൻ ഹാജരായിെല്ലന്ന വിവരത്തിന് പകരം 'വിജയകരമായി വാക്സിൻ സ്വീകരിച്ചു' എന്ന സന്ദേശവും സർട്ടിഫിക്കറ്റും എങ്ങനെ പോർട്ടലിൽ ജനറേറ്റ് ചെയ്യുന്നുവെന്നത് ഇനിയും വ്യക്തമല്ല.
60 വയസ്സിന് മുകളിലുള്ളവുടെ വിഭാഗത്തിനാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ കൂടുതൽ ലഭിക്കുന്നത്. പൊതു ആവശ്യങ്ങൾക്കോ അപേക്ഷകൾക്കോ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാകുന്ന സാഹചര്യത്തിലാവും ഇൗ ഗുരുതര പിഴവ് പ്രശ്നം സൃഷ്ടിക്കുക.
അതിനിടെ വൃദ്ധസദനങ്ങളിൽ അങ്ങോെട്ടത്തി അന്തേവാസികൾക്ക് വാക്സിൻ നൽകുന്നതിന് സംവിധാനവും സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് വൃദ്ധസദനങ്ങളിലെ വാക്സിൻ കുത്തിവെപ്പെടുക്കൽ ആംഭിച്ചുകഴിഞ്ഞു.
ഇവരെ നേരിട്ട് വാക്സിൻ കേന്ദ്രങ്ങളിലെത്തിക്കാനുള്ള പ്രയാസങ്ങൾ കണക്കിലെടുത്താണ് ആംബുലൻസുകളിലെത്തി തത്സമയം രജിസ്ട്രേഷൻ നടത്തി കുത്തിവെപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.