വൈദ്യുതി വാഹനങ്ങൾ വർധിപ്പിക്കൽ സി.ഇ.എസ്.എൽ–സർക്കാർ കരാറായി
text_fieldsകൊച്ചി: രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാൻ കണ്‍വെര്‍ജെന്‍സ് എനര്‍ജി സര്‍വിസസ് ലിമിറ്റഡ് (സി.ഇ.എസ്.എല്‍) സംസ്ഥാന സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ടു.
30,000 ടൂവീലര്‍, ത്രീ വീലര്‍ സംഭരിക്കാനായി കേരളത്തിനൊപ്പം ഗോവ സര്‍ക്കാറുമായും സി.ഇ.എസ്.എല്‍ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുെവച്ചു.
രാജ്യത്തെ ടുവീലര്‍, ത്രീവീലര്‍ വിഭാഗങ്ങളിലേക്കുള്ള ആദ്യ പ്രവേശനമാണിത്. ഊർജ മന്ത്രാലയത്തിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എനര്‍ജി എഫിഷന്‍സി സര്‍വിസസ് ലിമിറ്റഡിെൻറ പുതുതായി സ്ഥാപിതമായ അനുബന്ധ സ്ഥാപനമാണ് സി.ഇ.എസ്.എല്‍.
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി ഇക്കോസിസ്റ്റം നിർമിക്കാനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഫോര്‍ട്ടം, ജെ.ബി.എം റിന്യൂവബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ടി.വി.എസ് മോട്ടോര്‍ കമ്പനി എന്നിവയുമായി സി.ഇ.എസ്.എല്‍ സഹകരിക്കും. കരാറുകള്‍ പ്രകാരം ൈവദ്യുതി വാഹന ചാർജിങ് അടിസ്ഥാന സൗകര്യമൊരുക്കാനും സി.ഇ.എസ്.എല്‍ നിക്ഷേപം നടത്തും.
താമസിയാതെ ൈവദ്യുതി വാഹനങ്ങള്‍ താങ്ങാനാവുന്നതും സാധാരണക്കാര്‍ക്ക് വിശ്വസനീയവുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന എനര്‍ജി മാനേജ്മെൻറ് സെൻറര്‍ ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.