വിജിലൻസ് റെയ്ഡിനിടെ മാല കാണാതായി; ഒന്നരലക്ഷം രൂപ പിഴ നൽകാൻ കോടതി
text_fieldsകൊച്ചി: വിജിലന്‍സ് റെയ്ഡിനിടെ ‘കാണാതായ’ കരിമണിമാലയുടെ വിലയും നഷ്ടപരിഹാരവും ഉടമക്ക് തിരികെ നല്കാന് പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി ഉത്തരവ്. നാലുപവന് വരുന്ന കരിമണിമാലയുടെ വിലയായി ഒരുലക്ഷം രൂപ, പരാതിക്കാരി അനുഭവിച്ച മാനസികസംഘര്‍ഷത്തിന് 25,000, കോടതി വ്യവഹാരച്ചെലവിലേക്ക് 25,000 എന്നിങ്ങനെ ഒന്നരലക്ഷം രൂപ മൂന്നുമാസത്തിനകം നല്കാൻ അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് സംസ്ഥാന സര്‍ക്കാറിന് നിർദേശം നല്കി. പിഴത്തുക ആദ്യം സർക്കാർ വഹിച്ചശേഷം ഉദ്യോഗസ്ഥരിൽനിന്ന് ഇൗടാക്കണം.
കോഴിക്കോട് വിജിലന്‍സ് സെല്‍ ഡിവൈ.എസ്.പിയായിരുന്ന സി.ടി. ടോമിനെതിരെ പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് മുന്‍ അസി. എൻജിനീയറായിരുന്ന കെ. മോഹനെൻറ ഭാര്യ സൈറാബായി നല്കിയ പരാതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2002 മുതല്‍ 2011 വരെ അസി.എൻജിനീയറായി ചുമതല വഹിച്ച മോഹനന് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിെച്ചന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. തുടര്‍ന്ന് 2014 ജനുവരി 16ന് മോഹനെൻറ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. റെയ്ഡില്‍ 178.5 ഗ്രാം സ്വര്‍ണം, 36,490 രൂപ എന്നിവ പിടിച്ചെടുത്തതായാണ് മഹസ്സര്‍ തയാറാക്കിയത്.
എന്നാല്‍, മുകളിലെ നിലയില്‍നിന്ന് നാലുപവന് വരുന്ന കരിമണിമാല, 200 രൂപ വിലയുള്ള റോള്‍ഡ് ഗോള്‍ഡ് മാല എന്നിവ പിടിച്ചെടുത്തെങ്കിലും അത് രേഖയില്‍ കാണിച്ചിെല്ലന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി പരാതിക്കാരി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഇല്ലാത്തതിനെത്തുടര്‍ന്ന് പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.