Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മാടമ്പിത്തരം...

'മാടമ്പിത്തരം കാണിച്ചാൽ വെച്ചുപൊറുപ്പിക്കില്ല, എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്ന്​ പറയു'മെന്ന്​ കെ.എസ്​.ഇ.ബി ചെയർമാൻ

text_fields
bookmark_border
b ashok
cancel
Listen to this Article

തിരുവനന്തപുരം: മാടമ്പിത്തരം കുടുംബത്ത്​ മടക്കിവെച്ച്​ മര്യാദക്ക്​ ജോലിക്ക്​ വരണമെന്ന്​ കെ.എസ്​.ഇ.ബി ചെയർമാൻ ബി. അശോക്​. ഓഫിസേഴ്​സ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ എം.ജി. സുരേഷ്കുമാറിനെ ലക്ഷ്യമിട്ടാണ്​ വീണ്ടും കെ.എസ്​.ഇ.ബി ചെയർമാൻ രംഗത്തുവന്നത്​.

മാടമ്പിത്തരം കാണിച്ചാൽ വെച്ചുപൊറുപ്പിക്കില്ല. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്ന്​ മാന്യമായി പറയുമെന്നും കൈയോടെ നടപടിയെടുക്കുമെന്നും ഒരു വാരികക്ക്​ നൽകിയ അഭിമുഖത്തിൽ ചെയർമാൻ പറഞ്ഞു.

മുഖ്യമന്ത്രി വകുപ്പ്​​ ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്​. ഒരു ചുക്കും സംഭവിച്ചിട്ടില്ല. ഏതെങ്കിലും കമ്പനി ഓഫിസർക്ക്​ ജലദോഷം പിടിച്ചാൽ ഭരണസ്ഥാനീയർ ആവി പിടിക്കാൻ വരണമെന്ന്​ പറഞ്ഞാൽ അധികമാകും.

ചികിത്സക്ക്​​ കമ്പനി തന്നെ ധാരാളമാണ്​. സ്ത്രീത്വത്തെ അപമാനിച്ചെന്നതിന്‍റെ പേരിൽ വിലപേശൽ തന്ത്രം അംഗീകരിക്കില്ല. അഴിമതി ആരോപണങ്ങൾ ചാപ്പിള്ളയാണെന്നും ചെയർമാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity BoardKSEBB AshokMG Suresh Kumar
News Summary - Chairman of the Electricity Board B. Ashok against M.G. Suresh Kumar
Next Story