ചെയര്‍മാൻ തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റി വിളിക്കാൻ ജോസഫിന് മാണി വിഭാഗത്തിെൻറ കത്ത്
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി യോഗം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് മാ ണി വിഭാഗം കത്തുനൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട കത്ത് എം.എൽ.എമാരായ റോഷി അഗസ്റ്റിനും പ്രഫ. എൻ. ജയരാജും ച േർന്നാണ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് കൈമാറിയത്. അതിനിർണായക സാഹചര്യത്തിലൂടെ ദേശീയ, സംസ്ഥാന രാഷ്ട്രീയം കടന്നുപോകുമ്പോൾ ചെയർമാനെ തെരെഞ്ഞടുക്കാത്തത് രാഷ്ട്രീയമായും സംഘടനപരമായും പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരള കോൺഗ്രസ് ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റിയിലെ ആകെ അംഗസംഖ്യയുടെ നാലിൽ ഒന്ന് അംഗങ്ങൾ ഒപ്പിട്ട് രേഖാമൂലം ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാതിരിക്കാനാവില്ല. ഭരണഘടനയിലെ 11ാം വകുപ്പിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള മാണി വിഭാഗം കൃത്യം 127 അംഗങ്ങൾ ഒപ്പിട്ട കത്ത് ആദ്യഘട്ടമെന്ന നിലയിൽ നൽകിയത്.
കേരള കോൺഗ്രസ് പാർട്ടി ലീഡറെ ജൂൺ ഒമ്പതിന് മുമ്പ് തെരെഞ്ഞടുക്കണമെന്ന് സ്പീക്കർ നൽകിയ കത്തിൽ നിർദേശിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ഭരണഘടന പ്രകാരം പാർട്ടി ചെയർമാെൻറ അധ്യക്ഷതയിൽ േചരുന്ന പാർലമെൻററി പാർട്ടി യോഗത്തിൽ മാത്രേമ ലീഡറെ തെരഞ്ഞെടുക്കാനാവൂ. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ജനാധിപത്യപരമായി യോഗം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുന്ന നേതൃത്വം, സ്പീക്കറുടെ നിർദേശം ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കത്തെന്നാണ് മാണി വിഭാഗം പറയുന്നത്. കേരള കോൺഗ്രസ് ഭരണഘടന പ്രകാരം ചെയർമാനെ തെരെഞ്ഞടുക്കാനുള്ള പരമാധികാര സമിതി സംസ്ഥാന കമ്മിറ്റിയാണ്. സ്പീക്കർ നിർദേശിച്ച തീയതിക്ക് മുമ്പ് ചെയർമാൻ തെരഞ്ഞെടുപ്പിെൻറ നടപടികൾ പൂർത്തീകരിക്കണമെന്നാണ് മാണി വിഭാഗം ആവശ്യപ്പെടുന്നത്. കത്തിെൻറ പകർപ്പ് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എക്കും വൈസ് ചെയർമാൻ ജോസ് കെ. മാണിക്കും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.