പാർട്ടി ഒാഫിസ് റെയ്ഡ്: ചൈത്രക്കെതിരായ നടപടി തടയണമെന്ന് ഹരജി
text_fieldsകൊച്ചി: പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികള്‍ക്കായി സി.പി.എം ഓഫിസില്‍ കയറിയതിെൻറ പേരില്‍ എസ്.പി ചൈത ്ര തെരേസ ജോണിനെ വ്യക്തിഹത്യ ചെയ്യുന്നതും നടപടിക്കൊരുങ്ങുന്നതും തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളെയടക്കം അറസ്റ്റ് ചെയ്യാൻ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ കയറിയ തിരുവനന്തപുരം ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് എറണാകുളം ആസ്ഥാനമായ ‘പബ്ലിക് െഎ’ എന്ന സംഘടനയാണ് ഹരജി നൽകിയിരിക്കുന്നത്.
പാർട്ടി ഒളിപ്പിച്ചിരിക്കുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഒാഫിസിൽ പരിശോധനക്ക് ഉദ്യോഗസ്ഥ തയാറായത്. എന്നാൽ, പരിശോധനവിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തി നൽകിയതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല. പാർട്ടി ജില്ല കമ്മിറ്റിയുടെ പരാതിയിൽ അന്നുതന്നെ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രി ഡി.സി.പി ചുമതലയിൽ നിന്നൊഴിവാക്കി. ൈചത്രയുടെ നടപടിയിൽ തെറ്റില്ലെന്ന റിപ്പോർട്ട് ദക്ഷിണ മേഖല എ.ഡി.ജി.പി നൽകിയെങ്കിലും മുഖ്യമന്ത്രിയും പാർട്ടിയും ചൈത്രയെ ബലിയാടാക്കുകയാണ് ചെയ്തത്.
മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അതൃപ്തി ഭയന്ന് െഎ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘടനയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ൈചത്രയുടെ രക്ഷക്കെത്തിയില്ല. ഇൗ സാഹചര്യത്തിൽ നിർഭയമായും സത്യസന്ധമായും ചുമതല നിർവഹിച്ച ഉദ്യോഗസ്ഥക്കെതിരായ ശിക്ഷ നടപടികൾ തടയാനും വിഷയത്തിൽ നീതിയും നിയമവും ഉറപ്പാക്കാനും കോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.