ചിറക്കൽ ചിറയിൽ ചാകര..!
text_fieldsപുതിയതെരു(കണ്ണൂർ): കാലപ്പഴക്കത്താല്‍ തകര്‍ന്ന ചിറക്കല്‍ ചിറ നവീകരണത്തിനിടെ മത്സ്യച്ച ാകര. ചിറയിലെ ചളിയിലിറങ്ങി ടൺകണക്കിന് മത്സ്യമാണ് കഴിഞ്ഞദിവസം മാത്രമായി നാട്ടുകാ ർ പിടിച്ചത്.
70 എച്ച്.പിയുടെയും 28 എച്ച്.പിയുടെയും ഒാരോന്നും 20 എച്ച്.പിയുടെ രണ്ടും പ മ്പ് സെറ്റ് ഉപയോഗിച്ചാണ് വെള്ളം വറ്റിച്ചത്. വെള്ളം വറ്റിക്കാൻ തുടങ്ങിയതോടെ മത്സ്യം പ ിടിക്കാൻ ദിവസവും നിരവധി പേരാണ് ചിറക്കൽ ചിറയിലെത്തിയത്.
ഒരു മീറ്ററിലധികം വലുപ്പമുള്ള, 30 കിലോയിലധികം തൂക്കം വരുന്ന ആഫ്രിക്കൻ മുഷിവരെ ചിറയിൽനിന്ന് കിട്ടി. 14.70 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചിറക്കല്‍ ചിറ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ജലസ്രോതസ്സാണ്.
1200 ലക്ഷം ലിറ്റര്‍ ജലം ചിറയിൽ സംഭരിക്കാനാവുമെങ്കിലും ചളി നിറഞ്ഞതുകാരണം പകുതി വെള്ളം പോലും നിലനിർത്താൻ പറ്റാത്ത സ്ഥിതിയാണ്. തുടർന്നാണ് ചിറ നവീകരിക്കാൻ തീരുമാനിച്ചത്. ജില്ല ഭരണകൂടം സമർപ്പിച്ച എസ്റ്റിമേറ്റിൽ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ 2017 ഏപ്രിലിൽ 2.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. 2018 ജൂലൈയിൽ ജലസേചന വകുപ്പ് 2.25 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും നൽകി.
ഹരിത കേരളം മിഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറക്കൽ ചിറയിലെ മാലിന്യം നീക്കിയായിരുന്നു തുടങ്ങിയത്. ഉദ്ഘാടന വേളയിൽ 2017 ഏപ്രിലോടെ ചിറയിലെ വെള്ളം വറ്റിച്ച് ചളി പൂർണമായും നീക്കം ചെയ്യുമെന്നും ചിറയെ സംരക്ഷിക്കുമെന്നും മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പ്രഖ്യാപിച്ചിരുന്നു. 2016ൽ നടന്ന ഉദ്ഘാടന വേളയിൽ ആമ്പലും പായലും മാലിന്യവും ആഴ്ചകളെടുത്താണ് നീക്കം ചെയ്തത്. നീക്കം ചെയ്ത അതേ വേഗത്തിൽതന്നെ ഇവ വീണ്ടും ചിറയിൽ വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ജില്ല നിർമിതികേന്ദ്രയുടെ നേതൃത്വത്തിലാണ് അന്ന് ശുചീകരണം നടത്തിയത്.
രാജകുടുംബങ്ങൾ അംഗങ്ങളായ ചിറക്കൽ കോവിലകം ക്ഷേമ സംരക്ഷണ സമിതി മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ച് മാത്രമേ നവീകരണ പ്രവൃത്തി നടത്താൻ ഭരണകൂടത്തിന് സാധിക്കൂ. ചിറ വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന സ്വർണാഭരണങ്ങളും മറ്റും കോവിലകം വക ക്ഷേത്രങ്ങളുടെയും തേവാരങ്ങളുടെയും ഉപയോഗത്തിനായി നൽകണം എന്നതാണ് പ്രധാന വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.