ചിന്നക്കനാലിൽ ചക്കകൊമ്പന്‍ വീട് തകർത്തു
text_fieldsതൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണം. 301 കോളനിയിലെ വീട് തകർത്ത ആന വീട്ടുപകരണങ്ങളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ആനയിറങ്കൽ ഡാമിൽ വള്ളം മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് തകർത്തത്. ഈസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പനാണ് വീട് തകര്‍ത്തത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ആനയെത്തി വീട് തകർത്തത്.
രണ്ട് ദിവസം മുമ്പ് ചിന്നക്കനാൽ പന്നിയാറില്‍ ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചിരുന്നു. കടക്ക് ചുറ്റുമുള്ള ഫെന്‍സിങ് തകര്‍ത്താണ് ആന ആക്രമിച്ചത്. മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.