ചാലക്കുടി കൊലപാതകം: അഭിഭാഷകനിൽനിന്ന് ഭീഷണിയുണ്ടെന്ന് മുേമ്പ പരാതി
text_fieldsകൊച്ചി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവ് െകാല്ലപ്പെട്ട കേസിെൻറ അന്വേഷണം പ്രമുഖ അഭിഭാഷകൻ സി. പി. ഉദയഭാനുവിലേക്ക് നീണ്ടത് ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ൈഹകോടതിയിലടക്കം ഇയാൾ പലപ്പോഴായി നൽകിയ പരാതികളുടെകൂടി അടിസ്ഥാനത്തിൽ. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും രാജീവ് പരാതി നൽകിയിരുന്നു. പൊലീസ് പീഡനം ആരോപിച്ചും പൊലീസ് സംരക്ഷണം തേടിയും രണ്ട് ഹരജികളാണ് ഹൈകോടതിയിൽ നൽകിയത്. ഇൗ പരാതികളിലെല്ലാം ഉദയഭാനുവാണ് മുഖ്യ എതിർകക്ഷി. ഇൗ അഭിഭാഷകെൻറ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് തന്നെ പീഡിപ്പിക്കുന്നതെന്നും തന്നെ അറിയാത്തവർേപാലും തനിക്കെതിരെ വ്യാജ പരാതികൾ നൽകുന്നതായും കത്തുകളിലുണ്ട്.
ഒരു പരാതിയിൽ വക്കാലത്ത് നൽകാൻ എത്തിയതിലൂടെയാണ് കൊല്ലപ്പെട്ട രാജീവ് അഡ്വ. ഉദയഭാനുവുമായി അടുക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് രാജീവ് മുഖേന റിയൽ എസ്റ്റേറ്റ് ഇടപാട് തുടങ്ങി. വരുമാന നികുതി നൽകുന്നതിൽനിന്ന് ഒഴിവാകാൻ റിയൽ എസ്റ്റേറ്റാണ് നല്ലതെന്ന് പറഞ്ഞാണത്രെ ഇടപാടിന് രാജീവിനെ കൂട്ടുപിടിച്ചത്. പിന്നീട് പാലക്കാട് ചിറ്റൂരിെല സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് 60 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാർ ഒപ്പിട്ടു.
മറ്റൊരു ഇടപാടിൽ 20 ലക്ഷവും നൽകി. പിന്നീട് ഇൗ വസ്തു ഇടപാട് നടത്താൻ ഉദയഭാനുവിന് സാധിക്കാതെ വന്നതോടെ ശേഷിക്കുന്ന പണം നൽകി ഇടപാട് നടത്താൻ രാജീവിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇത്രയും തുക എടുക്കാനാവാത്തതിനാൽ ആവശ്യം നിരാകരിക്കേണ്ടി വന്നു. തുടർന്ന് അഡ്വാൻസ് നൽകിയ തുക ചോദിച്ച് ഭീഷണിപ്പെടുത്തുകയും പണം വാങ്ങി വഞ്ചിച്ചതായി ആരോപിച്ച് പരാതി നൽകുകയും ചെയ്െതന്നാണ് രാജീവിെൻറ പരാതികളിൽ പറയുന്നത്.
അഭിഭാഷകെൻറ പരാതിേപാലും ലഭിക്കാതെ പൊലീസ് പീഡിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് പൊലീസ് പീഡനത്തിനെതിരെ ഉദയഭാനുവിെയും എതിർകക്ഷിയാക്കി ഹൈകോടതിയിൽ ഹരജി നൽകിയത്. ഭീഷണി വർധിച്ചതോടെയാണ് പൊലീസ് സംരക്ഷണം തേടി ഹരജി നൽകിയത്. പൊലീസ് സംരക്ഷണത്തിന് പ്രേത്യക ഉത്തരവുണ്ടായില്ലെങ്കിലും രാജീവിന് ഭീഷണി നിലനിൽക്കുന്ന കാര്യം അസ്വസ്ഥതയുളവാക്കുന്നതാണെന്നും ഏതെങ്കിലും പൗരെൻറ നിലനിൽപിന് ഭീഷണിയുണ്ടായാൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
മാത്രമല്ല, ഭീഷണിയുണ്ടെങ്കിൽ നെടുമ്പാശ്ശേരി സി.െഎയെയും എസ്.െഎയെയും സമീപിക്കാനും പരാതി ലഭിച്ചാൽ അന്വേഷിക്കാനും കോടതി നിർദേശിച്ചു. പരാതിയിൽ കഴമ്പുണ്ടെങ്കിൽ പരാതിക്കാരെൻറ ജീവൻ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണം. ഇൗ ഉത്തരവിെൻറ പേരിൽ പരാതികളിൽ നടക്കുന്ന അന്വേഷണം തടസ്സപ്പെടരുതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കോടതിയിൽനിന്ന് ഇത്തരമൊരു ഉത്തരവുണ്ടായെങ്കിലും തെൻറയും കുടുംബത്തിെൻറയും ജീവൻ കൂടുതൽ അപകടത്തിലാണെന്ന് രാജീവ് ഭയപ്പെട്ടിരുന്നു. കോടതി നിർദേശപ്രകാരം അങ്കമാലി സി.െഎക്കും എസ്.െഎക്കും നൽകിയ പരാതിയിലും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ഇൗ ഭീതി നിഴലിക്കുന്നുണ്ട്. കോടതി ഉത്തരവ് വന്ന ജൂൺ 16ന് തന്നെയാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. മൂന്നാംദിവസം ജൂൺ 19നുതന്നെ സി.െഎക്കും എസ്.െഎക്കും പരാതി നൽകി. ഇക്കാര്യങ്ങൾ സംബന്ധിച്ച രാജീവിെൻറ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളും കൂടിയായതോടെയാണ് ആദ്യദിവസംതന്നെ അഭിഭാഷകനിലേക്ക് അന്വേഷണം നീളുന്ന സാഹചര്യമുണ്ടായത്.
തര്‍ക്കം തുടങ്ങിയത് രാജീവും ജോണിയും തമ്മിൽ
അങ്കമാലി: വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടങ്ങിയത് രാജീവും ജോണിയും തമ്മിൽ. തര്‍ക്കം പലപ്പോഴും ൈകയാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. പിന്നെ വധഭീഷണിയായി. മനോരോഗിയെ ഉപയോഗിച്ച് വധിക്കുമെന്നായിരുന്നു ഭീഷണി. കയ്യാലപ്പടിയിലുള്ള ജോണിയുടെ അനുയായികളും രാജീവിനെതിരെ തിരിഞ്ഞു. ഇതിനിടെയാണ് അഡ്വ. ഉദയഭാനുവുമായി ബന്ധപ്പെട്ട സ്ഥലക്കച്ചവടം. ഇതോടെ രാജീവ് ഉദയഭാനുവിെൻറയും ശത്രുവായി. ജോണിയടക്കം മുഴുവൻ എതിരാളികളും രാജീവിനെതിരെ ഒന്നിക്കുകയും ചെയ്തു. ജീവന് ഭീഷണി ഉയര്‍ന്നതോടെ രാജീവും സംരക്ഷണത്തിനായി വാടക ഗുണ്ടകളെ ഏര്‍പ്പാട് ചെയ്തു. ഇതിനിടെയാണ് ചാലക്കുടി പരിയാരം ഭാഗത്ത് ജാതിത്തോട്ടം പാട്ടത്തിനെടുത്ത് രാജീവ് താമസം ആരംഭിച്ചത്. രാജീവിന് വേറെയും ചില ശത്രുക്കളുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
അമ്മയും മക്കളും താമസിക്കുന്ന നായത്തോട്ടുള്ള വീട്ടിലും എതിരാളികളെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് രാജീവ് ഹൈകോടതിയില്‍ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹരജി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ 16നാണ് പിതാവിനെ കാണാതായതെന്ന് കാണിച്ച് രാജീവിെൻറ മകന് അഖില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് അതിദാരുണമായി രാജീവ് കൊലചെയ്യപ്പെട്ടത്. തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ വെച്ച് മുദ്രപ്പത്രത്തില്‍ ഒപ്പ് വെപ്പിക്കാനും തുടർന്ന് ദുൈബയിലേക്ക് കടക്കാമെന്നുമുള്ള ജോണിയുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. ജോണി ഒളിവിലാണ്.
രാജീവിെൻറ പരാതി അപകടഭീഷണി നിഴലിക്കുന്നത്
കൊച്ചി: അസമയങ്ങളിൽ വീടിെൻറ വാതിലിൽ മുട്ടിയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി ചാലക്കുടിയിൽ കൊല്ലപ്പെട്ട രാജീവ് പൊലീസിന് നൽകിയ പരാതിയിൽ പരാമർശം. ഹൈകോടതി ഉത്തരവിനെത്തുടർന്ന് നെടുമ്പാശ്ശേരി സി.െഎക്കും എസ്.െഎക്കും നൽകിയ പരാതിയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അഭിഭാഷകനുമായുള്ള പ്രശ്നം തീർപ്പാക്കാത്തപക്ഷം തെൻറ ദിനങ്ങൾ എണ്ണപ്പെട്ടതായി അഭിഭാഷകെൻറ കൂട്ടാളികളായിരുന്ന ജോണി, രഞ്ജിത്, സന്തോഷ് എന്നിവർ ഭീഷണിപ്പെടുത്തി. കൊലപ്പെടുത്താൻ ക്വേട്ടഷൻ സംഘത്തെ ഏർപ്പെടുത്തുമെന്നും കുടുംബാംഗത്തെ അപായപ്പെടുത്തുമെന്നും ഭീഷണിയുമുണ്ടായിരുന്നു. വിദ്യാർഥികളായ മകനും മകൾക്കും നേരെ ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയും പരാതിയിൽ നിഴലിക്കുന്നു. താനും കുടുംബവും അപകടമുനയിലാണെന്ന് ഉറച്ചുവിശ്വസിക്കുെന്നന്നും തെൻറയും കുടുംബത്തിെൻറയും ജീവൻ രക്ഷിക്കാൻ ശക്തമായ ഇടപെടലുണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് പരാതി അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ അസമയങ്ങളിൽ വീട്ടിലെത്തിയുള്ള ഭീഷണിയെക്കുറിച്ച് പറയുന്നില്ല. അതേസമയം, താനും കുടുംബവും ജീവഭയത്താൽ കഴിയുകയാണെന്ന വിവരം മുഖ്യമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. അഭിഭാഷകെൻറ എല്ലാ വിവരങ്ങളും അറിയാവുന്നയാളെന്ന നിലയിൽ താൻ നിയമനടപടിക്ക് ശ്രമിച്ചേക്കാമെന്ന് അഭിഭാഷകൻ ഭയപ്പെടുന്നുണ്ട്. അതിനാൽ, തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടാകും. രാഷ്ട്രീയക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്നും തന്നെ ആരും തൊടില്ലെന്നും നല്ല ബന്ധമുണ്ടായിരുന്ന സമയത്ത് അഭിഭാഷകൻ തന്നോട് പറഞ്ഞിട്ടുണ്ട്. ഭീഷണിയുടെ സ്വരത്തിലും പറഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അഭിഭാഷകെൻറ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കുൾപ്പെടെ വേറെയും പരാതികൾ നൽകിയിരുന്നു. ഇതിലൊന്നിലും നടപടിയുണ്ടായില്ലെന്നാണ് രാജീവിെൻറ സുഹൃത്തുക്കളുടെ ആരോപണം. ഹൈകോടതിയിലുൾപ്പെടെ നൽകിയ പരാതികളിൽ അഭിഭാഷകെൻറ പേരുണ്ടെങ്കിലും കൊലപാതകത്തിൽ ഇദ്ദേഹത്തിന് എത്രത്തോളം ബന്ധമുണ്ടെന്ന കാര്യം കണ്ടെത്തലാണ് അന്വേഷണ സംഘത്തിനുള്ള വെല്ലുവിളി. അഭിഭാഷകനും കൊല്ലപ്പെട്ടയാളും തമ്മിലെ ശത്രുത അറിയാവുന്ന മറ്റാരെങ്കിലും രാജീവിനോടുള്ള ശത്രുത തീർക്കാൻ അവസരം മുതലെടുക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇതിന് രാജീവിനോട് ശത്രുതയുള്ളവരുടെ പട്ടിക പൊലീസ് ശേഖരിക്കുന്നതായും അറിയുന്നു.
കൊലപാതകവുമായി ബന്ധമില്ലെന്ന് അഡ്വ. ഉദയഭാനു
കൊച്ചി: ചാലക്കുടിയിൽ വസ്തു ഇടനിലക്കാരൻ കൊല്ലപ്പെട്ട സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അഡ്വ.സി.പി. ഉദയഭാനു. സ്ഥലമിടപാടിനുവേണ്ടി കരാർ എഴുതിയെന്നത് സത്യമാണ്. അല്ലാതെ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം അവാസ്തവമാണ്. തന്നില്‍നിന്ന് പണം വാങ്ങിയശേഷം വഞ്ചിച്ചത് സംബന്ധിച്ച് രാജീവിനെതിരെ താൻ ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് രാജീവ് തനിക്കെതിരെ ഹൈേകാടതിയെ സമീപിച്ചത്. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി സംശയിക്കുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് വിശദമാക്കാമെന്നും ഉദയഭാനു പറഞ്ഞു.
ഗൂഢാലോചനയുണ്ട്, അഭിഭാഷകെൻറ പങ്ക് അന്വേഷിക്കും-എസ്.പി
തൃശൂർ: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു അഭിഭാഷകൻ ബന്ധപ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് തൃശൂർ റൂറൽ എസ്.പി. യതീഷ് ചന്ദ്ര. കൊലക്ക് മുമ്പ് ഗൂഢാലോചനയും റിഹേഴ്സലും നടന്നിട്ടുണ്ട്. അഭിഭാഷകന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. അറസ്റ്റിലായ പ്രതികളിൽ നിന്നുള്ള മൊഴിയിലാണ് അഭിഭാഷകനെ കുറിച്ച് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജീവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഭിഭാഷകനെതിരെ നല്കിയ പരാതി ഇതിെൻറ ഭാഗമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.