ചാലക്കുടിയിൽ പൊതുസ്വതന്ത്രനെ രംഗത്തിറക്കാൻ നീക്കം
text_fieldsകോലഞ്ചേരി: ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ മുന്നണികൾക്ക് തലവേദനയായി പൊതുസ്വതന്ത് രനെ രംഗത്തിറക്കാൻ നീക്കം. കിഴക്കമ്പലം ട്വൻറി20യുടെ നേതൃത്വത്തിലാണ് പൊതുസ്വതന്ത്രന െ മത്സരത്തിനിറക്കാനൊരുങ്ങുന്നത്.
സ്ഥാനാർഥിപ്രഖ്യാപനം ബുധനാഴ്ച വൈകീട്ട് കിഴക്കമ്പലത്ത് നടക്കും. മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി ഇന്നസെൻറും യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹന്നാനും പ്രചാരണരംഗത്ത് സജീവമായതിന് പിന്നാലെയാണ് ട്വൻറി20യുടെ നീക്കം. കിഴക്കമ്പലം പഞ്ചായത്തിൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ തങ്ങൾക്കുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം.
അതേസമയം, ട്വൻറി20 മത്സരത്തിനിറങ്ങിയാൽ ബി.ജെ.പി പിന്തുണക്കുമെന്ന സൂചനയുമുണ്ട്. സംഘടനയുടെ ചീഫ് കോഒാഡിനേറ്ററും വ്യവസായിയുമായ സാബു എം. ജേക്കബ് അടക്കം നാലുപേരാണ് നിലവിൽ സ്ഥാനാർഥി ലിസ്റ്റിലുള്ളത്.അതേസമയം, ആരെയും പരാജയപ്പെടുത്താനല്ല, തങ്ങൾക്ക് വിജയിക്കാനാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നതെന്ന് ട്വൻറി20 ചീഫ് കോഒാഡിനേറ്റർ സാബു എം. ജേക്കബ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തങ്ങൾക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല. ആരുമായും രഹസ്യധാരണയുമില്ല. എന്നാൽ, ആരുടെയും വോട്ട് സ്വീകരിക്കും. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.