ചാലക്കുടിയിലെ വിദ്യാർഥികൾക്ക് ഓൺ ലൈൻ പഠനത്തിന് എം.എൽ.എ ടി.വി.കൾ നൽകി
text_fieldsചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യമൊരുക്കാൻ 50 ൽ പരം ടി.വി.കൾ വിതരണം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എയുടെ ആവശ്യപ്രകാരം വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ആണ് ടി.വി. നൽകിയത്.
സാമ്പത്തികമായ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് ഇവ എത്തിക്കുന്നത്. വിദ്യാർഥികൾക്ക് എത്തിച്ചേരാൻ കഴിയുന്ന വിവിധ കേന്ദ്രങ്ങളിലെ വായനശാല അടക്കമുള്ള സ്ഥാപനങ്ങളിലേക്കും ടി.വി. നൽകി. വെള്ളിയാഴ്ച രാവിലെ ചാലക്കുടി പി.ഡബ്ളിയു.ഡി റസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ എം.എൽ.എ ടി.വികൾ വിതരണം ചെയ്തു.
കോവിഡ് മൂലം വിദ്യാർഥികളുടെ പഠനം മുടങ്ങരുതെന്നും ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികൾക്കായി കെ.എസ്.എഫ്.ഇ പോലെയുള്ള സ്ഥാപനങ്ങൾ വഴിയും ഉദാരമതികളുടെ സഹായത്തോടെയും ഇനിയും ടി.വി കൾ നൽകുമെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, പഞ്ചായത്ത് പ്രസിഡൻറ്മാരായ ഉഷ ശശിധരൻ, കുമാരി ബാലൻ, പി.പി.ബാബു, പി.ആർ. പ്രസാദൻ, തോമസ് ഐ. കണ്ണത്ത്, ജെനീഷ് പി.ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.