Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 9:11 AM GMT Updated On
date_range 4 Aug 2022 9:13 AM GMTചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കും -മന്ത്രി കെ. രാജൻ
text_fieldsbookmark_border
തൃശൂർ : ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ തയാറെടുപ്പുകൾ ആരംഭിച്ചു . തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകൾ സീൽചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യം ഒരുക്കും.
ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ട് സജ്ജീകരിക്കും. വ്യോമ, നാവിക, ദേശീയ ദുരന്ത നിവാരണ സേനകൾ തയ്യാറാണ് . ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം . അനാവശ്യമായി അറിവില്ലാത്ത കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story