സർക്കാറിെൻറ വിശ്വാസ്യതക്കും പാർട്ടിയുടെ ധാർമികതക്കും വെല്ലുവിളി
text_fieldsതിരുവനന്തപുരം: കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെയും സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങളിൽ വലഞ്ഞ് സി.പി.എമ്മും സർക്കാറും. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് മയക്കുമരുന്ന് കടത്ത് കേസിലെ മുഖ്യപ്രതിയെന്ന ഇ.ഡി വെളിപ്പെടുത്തൽ കോടിയേരി ബാലകൃഷ്ണെൻറ നില കൂടുതൽ ദുർബലമാക്കുന്നു.
ലൈഫ് മിഷൻ ഭവനപദ്ധതി നിർമാണ കരാർ ലഭിക്കാൻ യൂനിടാക് കമ്പനിയുടമ നൽകിയ െഎ ഫോണുകളിലൊന്ന് എം. ശിവശങ്കറിനാണ് ലഭിച്ചതെന്ന വിവരം സർക്കാറിെൻറ വിശ്വാസ്യതക്ക് ലഭിച്ച പ്രഹരമായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിനൊപ്പം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനമൊഴിയൽ കൂടി രാഷ്ട്രീയ അജണ്ടയാക്കി പ്രതിപക്ഷം തുറന്ന ആക്രമണം ആരംഭിച്ചു. സി.പി.എമ്മിന് എൽ.ഡി.എഫിൽനിന്ന് ലഭിച്ച ഏക ആശ്വാസം സി.പി.െഎയുടെ പിന്തുണ മാത്രമാണ്.
ബിനീഷിന് മയക്കുമരുന്ന് കേസ് പ്രതിയുമായുള്ള സാമ്പത്തികബന്ധം വെളിപ്പെട്ടതോടെ ധാർമിക ഉത്തരവാദിത്തമെന്ന വെല്ലുവിളിയാണ് കോടിയേരിക്ക് മുന്നിൽ. അദ്ദേഹം ഇതുവരെയും മക്കളെ തള്ളിപ്പറഞ്ഞിട്ടില്ല എന്നിരിക്കെ പ്രതിപക്ഷ ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് പൊതുസമൂഹം സംശയിക്കുമോ എന്ന ആശങ്കയുമുണ്ട്.
ദുബൈയിൽ അരഡസനിലേറെ സാമ്പത്തിക തട്ടിപ്പ് കേസുകൾ ബിനീഷിനും ബിനോയിക്കും എതിരെ ഉണ്ടായതും അതിെൻറ ഒത്തുതീർപ്പ് വഴികളും വീണ്ടും ചർച്ചയാവുന്നു. ഒന്നും മറച്ചുവെക്കാനില്ലാത്ത പല നേതാക്കളുടെയും കുടുംബവുമായുള്ള താരതമ്യം അണികളിൽതന്നെ ആരംഭിച്ചിട്ടുണ്ട്. സംഘടനാപരമായി ഉത്തരവാദിത്തം ഇല്ലെന്ന സാേങ്കതികത്വം സി.പി.എമ്മിെൻറ മാത്രം പിടിവള്ളിയാണ്. ആ ആനുകൂല്യം സെക്രട്ടറിക്ക് ലഭിക്കുന്നില്ലെന്നതാണ് തലവേദന.
വ്യക്തിപരമായി ശിവശങ്കർ നടത്തിയ ഇടപാടിന് സർക്കാർ ഉത്തരവാദിയല്ലെന്ന മുഖ്യമന്ത്രിയുടെ ന്യായവാദത്തിന് മുന്നിലേക്കാണ് െഎഫോൺ വിവരം പുറത്ത് വന്നത്. സ്വർണക്കടത്ത് കേസ് പ്രതിയുമായുള്ള ശിവശങ്കറിെൻറ സൗഹൃദം സർക്കാർ വിഷയമല്ലെന്ന വാദം പൊളിക്കുന്നതാണ് ഇത്.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിെച്ചന്ന ഇ.ഡി വെളിപ്പെടുത്തലും ലൈഫ് മിഷൻ കരാറുകാരനിൽനിന്ന് പാരിതോഷികം സ്വീകരിച്ചതും പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവിയിലാണ് എന്നത് മുഖ്യമന്ത്രിക്കും സർക്കാറിനും ഇനിയും തള്ളുക ബുദ്ധിമുട്ടാവും. തെൻറ ഒാഫിസിൽ എന്ത് നടക്കുെന്നന്ന് അറിവില്ലാത്ത മുഖ്യമന്ത്രിയെന്ന ആക്ഷേപം പിണറായി വിജയന് പ്രതിരോധിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.