Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലനിരപ്പ്​ ഉയരാൻ...

ജലനിരപ്പ്​ ഉയരാൻ സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
pinarayi-kerala news
cancel

തിരുവനന്തപുരം: സംസ്​ഥാനം നേരിടുന്നത്​ ഇതുവരെ ഉണ്ടാകാത്ത സാഹചര്യമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമുകളെല്ലാം പരമാവധി സംഭരണ േശഷിയിലെത്തിയിരിക്കുന്നു. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നാം നടത്തുന്നുണ്ട്​. വെള്ളം കയറില്ലെന്ന കണക്കുകൂട്ടലില്‍ സർക്കാർ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.​

ഇന്നത്തെ നില വെച്ച് നോക്കിയാല്‍ ഇനിയും വെള്ളം കയറുമെന്നാണ് വിലയിരുത്തല്‍. പെരിയാറിലേക്ക് ഒരു മീറ്ററിലധികം വെള്ളം ഉയരും. അതിനാൽ നദിക്കരകളിൽ ഓരോ കിലോമീറ്റര്‍ പരിസരത്തുള്ളവര്‍ മാറിതാമസിക്കണം. ആലുവയിലും ഇപ്പോൾ വെള്ളമെത്തിയതി​​​െൻറ അരകിലോമീറ്റര്‍ അകലെയുള്ളവര്‍ കൂടി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ്​ നൽകി. പലയിടങ്ങളിലും കുടിവെള്ളപൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങിയിരിക്കുന്നു. അതിനാൽ റെയില്‍വേയുടെ കുടിവെള്ളം വിതരണം ചെയ്യാൻ ധാരണയായിട്ടുണ്ട്​. 

രക്ഷാപ്രവർത്തനത്തിനായി നാട്ടിലുള്ള എല്ലാ ബോട്ടുകളും ഉപയോഗിക്കാനാണ്​ ആലോചന. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സഹകരിക്കണം. പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ആഭ്യന്ത്രമന്ത്രിയെയും വിളിച്ച് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്​. കേന്ദ്ര സർക്കാർ എല്ലാ സഹായവും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങൾ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 

രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫി​​​െൻറ 40 ടീമുകളെ കൂടി അനുവദിക്കും. 200 ലൈഫ് ബോയിസും 250 ലൈഫ് ജാക്കറ്റും ഉടന്‍ നല്‍കും. ആവശ്യമായ ഉപകരണങ്ങളോടെ പ്രത്യേക സേനയെയും വിന്യസിക്കും. വ്യോമസേന രക്ഷാപ്രവർത്തനത്തിനായി പത്ത് ഹെലികോപ്ടറുകൾ അനുവദിച്ചിട്ടുണ്ട്​. ഉച്ചയോടെ പത്തെണ്ണം കൂടി എത്തും. മറൈന്‍ കമാന്‍ഡോസും ജെമിനി ടീമും എത്തിച്ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്ന് വിടല്‍ നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayiheavy rainmalayalam news
News Summary - Chance to Increase Water level, CM - Kerala News
Next Story