വെള്ളം കയറാൻ സാധ്യത; ജാഗ്രത തുടരണം
text_fieldsതിരുവനന്തപുരം: വരും ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെയും രാത്രി 10.30 മുതല്‍ അര്‍ധരാത്രിവരെയും വേലിയേറ്റ നിരക്ക് സാധാരണയില്‍ കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ച്, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണം.
മേയ് 19വരെ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഹരിപ്പാട്, പത്തിയൂർ, ചെറുതന എന്നിവിടങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ഹരിപ്പാട് വൈപ്പിൻകാട് 117ഏക്കർ, പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ചയിലെ 109 ഏക്കർ എന്നിവിടങ്ങളിലെ നെൽകൃഷി പൂർണമായും വെള്ളത്തിൽ മുങ്ങി.
ചെറുതന കിഴക്കേപോറ്റ പാടത്തെ 90 ഏക്കറിൽ വിളവെടുപ്പ് കഴിഞ്ഞെങ്കിലും പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് നശിച്ചു. നെല്ല് സംഭരണം പൂർണമായും മുടങ്ങി. ആലപ്പുഴയിലാണ് കൃഷിനാശം കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.