നേരിയ ശമനം; ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴക്കേ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്തിലാണ് നിലവിൽ മഴ ലഭിക്കുന്നത്. ഇതിന്റെ സ്വാധീനം മാറുന്നതോടെയാണ് മഴ കുറയുന്നത്.
ബുധനാഴ്ച സംസ്ഥാനത്ത് പകൽ നേരിയ മഴയാണ് ലഭിച്ചത്. ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.