Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 12:45 PM IST Updated On
date_range 6 April 2022 1:03 PM ISTഅഞ്ചു ദിവസത്തിനിടെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ഈ ജില്ലകളിൽ കൂടുതൽ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
text_fieldsbookmark_border
Listen to this Article
കേരളത്തിൽ അടുത്ത അഞ്ചുദിവസത്തിനിടെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകാൻ സാധ്യതയുണ്ട്. മധ്യ-തെക്കൻ കേരളത്തിലാണ് മഴ പെയ്യാൻ കൂടുതൽ സാധ്യതയുള്ളത്. കാസർകോട് കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യയുണ്ടെന്നും കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story