അടുത്ത നാലുദിവസം ശക്തമായ കാറ്റിനും മിന്നലോടുകൂടിയ മഴക്കും സാധ്യത
text_fieldsതിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിലും മധ്യകിഴക്കൻ അറബിക്കടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിെൻറ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ശക്തമായ കാറ്റിനും മിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വടക്ക് പടിഞ്ഞാറുദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം 24 മണിക്കൂറിൽ ശക്തിപ്രാപിക്കാനും അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്ത് ചക്രവാതച്ചുഴി നിലനിൽക്കുന്നു. നവംബർ ഒമ്പതോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.