തിങ്കളാഴ്ച വരെ കാറ്റിനും ഇടിയോടുകൂടിയ മഴക്കും സാധ്യത
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കി.മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 23 മുതൽ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെ സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. അതിനാൽ പൊതുജനങ്ങൾ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയംമുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.