Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ട്​:...

കള്ളവോട്ട്​: കാസർകോട്​ നാല്​ ബൂത്തുകളിൽ റീപോളിങ്ങിന്​ സാധ്യത

text_fields
bookmark_border
Polling
cancel

തിരുവനന്തപുരം: സംസ്​ഥാന​ത്ത്​ കള്ളവോട്ട്​ നടന്നു​െവന്ന്​ ആരോപണമുയർന്ന ബൂത്തുകളിൽ റീ​േപാളിങ്​ നടക്കാൻ സാ ധ്യതയു​െണ്ടന്ന്​ റിപ്പോർട്ട്​. കാസർകോ​ട്ടെ നാല്​ ​ബൂത്തുകളിലാണ്​ റീപോളിങ്​ നടക്കുക.

കല്യാശേരിയി​െല 19 , 69, 70 ബൂത്തുകളിലും പയ്യന്നൂരി​െല 48ാം നമ്പർ ബൂത്തിലുമാണ്​ റീ പോളിങ്​ നടക്കുക. ഇന്ന്​ ഉച്ചയോടുകൂടി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകു​െമന്നാണ്​ കരുതുന്നത്​. റീപോളിങ്​ നടക്കുകയാണെങ്കിൽ മെയ്​ 19 ന്​ തന്നെ നടക്കുമെന്നാണ്​ കരുതുന്നത്​. 23നാണ്​ ഫലപ്രഖ്യാപനം.

ഇൗ ബൂത്തുകളിൽ വ്യാപകമായി കള്ളവോട്ട്​ നടന്നുവെന്ന്​ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ സ്​ഥിരീകരിച്ചിരുന്നു. ഈ നാലിടങ്ങളിലും വെബ്​ കാസ്​റ്റിങ്​ അടക്കം പരിശോധിച്ച ശേഷമായിരുന്നു കള്ളവോട്ട്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ റീപോളിങ്​ നടത്തണമെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനോട്​ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ ആവശ്യ​െപ്പട്ടിരുന്നു.

ഏപ്രിൽ 23നാണ്​ കേരളത്തിൽ ലോക്​സഭാ തെര​െഞ്ഞടുപ്പ്​ നടന്നത്​. വോ​ട്ടെടുപ്പ്​ നടന്ന്​ ദിവസങ്ങൾക്കുള്ളിൽ തന്നെ യു.ഡി.എഫും എൽ.ഡി.എഫും കള്ളവോട്ട്​ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത്​ സ്​ഥിരീകരിക്കുന്ന വിഡിയോകളും ഇരു പാർട്ടികളും പുറത്തു വിട്ടു. ഇവ പരിശോധിച്ചതിൽ നിന്ന്​ 17 കള്ളവോട്ടുകളാണ്​ കണ്ടെത്താൻ സാധിച്ചത്​. തുടർന്നാണ്​ റീപോളിങ് വേണമെന്ന്​ പാർട്ടികൾ ആവശ്യപ്പെട്ടത്​. സംസ്​ഥാനത്തിൻെറ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും കള്ളവോട്ടി​​െൻറ പേരിൽ റീ പോളിങ്​ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRe pollingfake voteLok Sabha Electon 2019Kasaragod News
News Summary - Chance to Re polling in Kasargod - Kerala news
Next Story