നാട്ടികയിൽ ഗീത ഗോപിക്ക് സാധ്യത തെളിഞ്ഞു
text_fieldsഅന്തിക്കാട്: നാട്ടിക നിയോജകമണ്ഡലത്തിൽ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർഥിയായി ഗീത ഗോപി എം.എൽ.എക്ക് സാധ്യത തെളിഞ്ഞു.
രണ്ടുവട്ടം മത്സരിച്ചവരെ മാറ്റിനിർത്തണമെന്നായിരുന്നു സി.പി.ഐയുടെ നേരത്തെയുള്ള തീരുമാനം. ഇതോടെ മറ്റൊരാളെ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിലായിരുന്നു പാർട്ടി. എന്നാൽ, കഴിഞ്ഞദിവസം കൂടിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ രണ്ടുവട്ടം എന്നുള്ളത് മൂന്നു വട്ടമെന്ന തീരുമാനത്തിലെത്തി. ഇതോടെയാണ് ഒരു തവണകൂടി ഗീത ഗോപിയെ പരിഗണിക്കാനുള്ള കളമൊരുങ്ങിയത്.
2001ൽ 16,000ത്തിലധികവും 2016ൽ 26,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗീത ഗോപി നാട്ടികയിൽനിന്ന് ജയിച്ചത്. എല്ലാ പഞ്ചായത്തിലും വൻ ലീഡുണ്ട്.
പട്ടികജാതി സംവരണ മണ്ഡലമായതിനാൽ പരിചയസമ്പന്നരായ പുതുമുഖങ്ങളെ കണ്ടെത്താനും വിഷമം സൃഷ്ടിക്കും. ഗീതഗോപി വീണ്ടും ഇറങ്ങുന്നതോടെ ഭൂരിപക്ഷം ഇനിയും വർധിക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
അതിനാൽ ഗീത ഗോപിക്ക് തന്നെ നറുക്കുവീേണക്കും. യു.ഡി.എഫ് പക്ഷത്ത് എൻ.കെ. സുധീറിെൻറ പേര് കഴിഞ്ഞ രണ്ട് തവണയും ഉയർന്നുവന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. എന്നാൽ, ഇക്കുറി സുധീർതന്നെ ഗോദയിൽ ഇറങ്ങുമെന്നാണ് സൂചന. എൻ.ഡി.എ പക്ഷത്ത് ഷാജുമോൻ വട്ടേക്കാട്, സർജു തൊയക്കാവ് എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.