ന്യൂനമർദം 'അസാനി' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന്
text_fieldsതിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പാണ്. ചുഴലിക്കാറ്റായാൽ ശ്രീലങ്ക നിർദേശിച്ച 'അസാനി' എന്ന പേരിൽ അറിയപ്പെടും.
വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശനിയാഴ്ച വൈകീട്ടോടെ തീവ്ര ന്യൂനമർദമായും ഞായറാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായും മാറുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റായി ചൊവ്വാഴ്ച ആന്ധ്ര, ഒഡിഷ തീരത്ത് എത്തുമെന്നാണ് പ്രവചനം. നിലവിൽ കേരളത്തിന് ഭീക്ഷണിയില്ല.
ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്കും 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല.
അന്തമാൻ കടലിലും ബംഗാൾ ഉൾക്കടലിലും 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്. ബംഗാൾ ഉൾക്കടലിൽ നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ വേഗം തിരിച്ചെത്തണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.