Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുകുടലിന്‍റെ നീളം:...

ചെറുകുടലിന്‍റെ നീളം: നാക്കുപിഴ -ചാണ്ടി ഉമ്മൻ എം.എൽ.എ

text_fields
bookmark_border
chandy oommen
cancel

കോട്ടയം: ചെറുകുടലിന്‍റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന ട്രോളുകൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. പരാമര്‍ശം നാക്കുപിഴയാണ്​. അപ്പ മരിച്ച സാഹചര്യത്തിലുണ്ടായ മാനസിക സമ്മർദത്തെതുടർന്ന്​​ സംഭവിച്ചതാണ്​-അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരത്ത് മുഖ്യമന്ത്രിയടക്കം പ​​ങ്കെടുത്ത ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിച്ചപ്പോഴായിരുന്നിത്​. രണ്ടുമാസം കഴിഞ്ഞ് ഈ പ്രസംഗം ഇപ്പോള്‍ എങ്ങനെ പുറത്തുവന്നു. തെറ്റുണ്ടെങ്കില്‍ അന്നേ അത് ചൂണ്ടിക്കാട്ടാമായിരുന്നു. ഇപ്പോള്‍ അത് വെട്ടിമാറ്റി പുതിയ പ്രസംഗം ആക്കി കൊണ്ടുവന്നിരിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.

സാധാരണയാളുകള്‍ക്ക് ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ മറ്റുള്ളവര്‍ക്കുവേണ്ടി നടക്കുമ്പോള്‍ ആഹാരംപോലും കൃത്യമായി കഴിക്കാതെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പരാമര്‍ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandi Oommentongue slip
News Summary - Chandi Oommen MLA about tongue slip
Next Story