ചണ്ഡിഗഢിൽ സിഖ് വനിതകൾക്ക് ഹെൽമറ്റ് നിർബന്ധമല്ല
text_fieldsന്യൂഡൽഹി: തലക്കെട്ട് വായിച്ചിട്ട് ഹെൽമറ്റില്ലാതെ ബൈക്കിൽ പോയാൽ പൊലീസ് പൊക്കും. അപകടമുണ്ടായാൽ തലയും പോകും. അതല്ല, സിഖ് വനിതയാണെങ്കിൽ പ്രതീക്ഷക്ക് വകയുണ്ട്. തല പോകാതിരിക്കാനല്ല; ഹെൽമറ്റ് വെക്കാതിരിക്കാൻ. അത് മാത്രം പോരാ, ചണ്ഡിഗഢിലാവുകയും വേണം.
സിഖ് വനിതകൾക്ക് ഹെൽമറ്റ് വേണമെങ്കിൽ വെച്ചാൽമതിയെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കി. രാജ്യത്തെ ഒട്ടുമിക്ക സ്ഥലത്തും ബൈക്കോടിക്കുന്നവർക്കും പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമുള്ളപ്പോഴാണ് ഇൗ കേന്ദ്രഭരണപ്രദേശത്തെ സിഖ് വനിതകൾക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. ഡൽഹിയിലെ ആനുകൂല്യം ചണ്ഡിഗഢിലേക്കും നീട്ടുകയാെണന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സിഖ് പുരുഷന്മാർക്ക് നേരേത്തതന്നെ ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.